Districts

കണ്ണൂരില്‍ തോട്ട ദേഹത്ത് കെട്ടി തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ തോട്ട ദേഹത്ത് കെട്ടി തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
X
ഇരിട്ടി:കണ്ണൂരിലെ ഇരിട്ടിയില്‍ തോട്ട ദേഹത്ത് കെട്ടിയ ശേഷം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ അങ്ങാടിക്കാവ് ഡോണ്‍ബോസ്‌കോ കോളജിന് സമീപത്തെ പടിഞ്ഞാറെ പീടികയില്‍ റോണീസ് (36) ആണ് ജീവനൊടുക്കിയത്. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ റോണീസിന്റെ ശരീരം ചിന്നിചിതറുകയായിരുന്നു.



കുടുംബ വഴക്കാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് സൂചന. ഭാര്യയെയും,മക്കളെയും രാവിലെ തന്നെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആത്മഹത്യ. വീടിന്റെ മുന്‍ ഭാഗത്തായി ജീവനൊടുക്കിയ റോണീസിന്റെ ശരീരഭാഗങ്ങളും, രക്തവും വരാന്തയില്‍ ചിതറിയ നിലയിലായിരുന്നു.
Next Story

RELATED STORIES

Share it