kannur local

കണ്ണൂരില്‍ കനത്ത ജനവിധി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിങ്. പലയിടത്തും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. വോട്ടിങ് യന്ത്രമായതിനാല്‍ പലര്‍ക്കും വേഗം തന്നെ വോട്ടുചെയ്തു മടങ്ങാന്‍ കഴിഞ്ഞതിനാല്‍ ക്യൂ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 79.57 ആണ് ജില്ലയിലെ പോളിങ് ശതമാനം.
പോസ്റ്റല്‍ വോട്ടുകൂടി ചേര്‍ക്കുമ്പോള്‍ അന്തിമകണക്കില്‍ അല്‍പം വ്യത്യാസമുണ്ടാവും. ആദ്യമണിക്കൂറില്‍ തന്നെ ജില്ല ശക്തമായ പോളിങിലേക്കാണ് പോവുന്നതെന്ന് വ്യക്തമായിരുന്നു.
കണ്ണൂര്‍ മണ്ഡലത്തിലെ ചൊവ്വ ധര്‍മസമാജം യുപി സ്‌കൂള്‍, കാഞ്ഞിരോട് ശങ്കരവിലാസം യുപി സ്‌കൂള്‍, കാഞ്ഞിരോട് മാപ്പിള യുപി സ്‌കൂള്‍, തളാപ്പ് മിക്‌സഡ് യുപി, താവക്കര യുപി എന്നീ വിദ്യാലയങ്ങളിലെ ബൂത്തുകളില്‍ അതിരാവിലെ തന്നെ വോട്ടര്‍മാരെത്തി.
ധര്‍മടം മണ്ഡലത്തിലെ ആര്‍സി അമല യുപി, പേരാവൂര്‍ മണ്ഡലത്തിലെ മണത്തണ യുപി, ഇരിക്കൂര്‍ മണ്ഡലത്തിലെ മദ്‌റസ യുപി സ്‌കൂള്‍, പയ്യന്നൂര്‍ മണ്ഡലത്തിലെ കണ്ടോന്താര്‍ യുപി, കല്യാശ്ശേരിയിലെ കല്യാശ്ശേരി യുപി., അഴീക്കോട് മണ്ഡലത്തിലെ ചാലില്‍ യുപിഎസ്, മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ എച്ച്എസ്എസ്, തലശ്ശേരിയിലെ തിരുവങ്ങാട് യുപി, തളിപ്പറമ്പ് മണ്ഡലത്തിലെ അക്കിപ്പറമ്പ് യുപി, കൂത്തുപറമ്പ് മണ്ഡലത്തിലെ പിആര്‍ മെമോറിയല്‍ എച്ച്എസ്എസ് തുടങ്ങിയ വിദ്യാലയങ്ങളിലും രാവിലെ തന്നെ നീണ്ട ക്യൂ ഉണ്ടായി.
പൊതുവേ സമാധാനപരമായ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് വിഭാഗവും റവന്യു, എംസിസി, എംസിഎസി, പോലിസ്, വെബ്കാസ്റ്റിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.
സമാധാനപരവും നീതിപൂ ര്‍വവുമായ തിരഞ്ഞെടുപ്പിനായി ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതികളും വ്യാപകമായ ഫലം കണ്ടു.
ഉച്ചയ്ക്ക് അല്‍പം മന്ദഗതിയിലായ പോളിങ് ക്രമേണ വീണ്ടും ശക്തമായി. വൈകീട്ട് അഞ്ചോടെ തന്നെ നീണ്ട ക്യൂ വീണ്ടും ദൃശ്യമായി തുടങ്ങി. ആറുിനു ക്യൂവിലുണ്ടായ മുഴുവന്‍ പേര്‍ക്കും സ്ലിപ്പ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it