kannur local

കണ്ണൂരില്‍ ഇനി കലയുടെ നാളുകള്‍

കണ്ണൂര്‍: കണ്ണൂരില്‍ ഇനി അഞ്ചുനാള്‍ കൗമാരകലയുടെ നാളുകള്‍. റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സത്തിന് ഇന്നു രചനാ മല്‍സരങ്ങളോടെയാ തുടക്കം കുറിക്കും. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ എട്ടിന് മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കും.
രചനാ മല്‍സരങ്ങള്‍ക്ക് പുറമെ, പൂരക്കളി, ചെണ്ടമേളം, ബാന്റ്‌മേളം തുടങ്ങിയ സ്‌റ്റേജിതര മല്‍സരങ്ങളും ഇന്ന് നടക്കും. നാളെ രാവിലെ മുതലാണു നൃത്തയിനങ്ങള്‍ അരങ്ങേറുക. ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10നു മന്ത്രി കെ സി ജോസഫ് നിര്‍വഹിക്കും. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാവും. 15 ഉപജില്ലകളില്‍ നിന്നായി 7423 കുട്ടികളാണ് മാറ്റുരയ്ക്കാനെത്തുന്നത്. 15 വേദികളിലായി 297 ഇനങ്ങളിലാണ് മല്‍സരം. എട്ടിന് വൈകീട്ടോടെ തിരശീല വീഴും.
കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി, താവക്കര യുപി സ്‌കൂള്‍, തളാപ്പ് മികസഡ് യുപി സ്‌കൂള്‍, ശിക്ഷക് സദന്‍, ബിആര്‍സി ഹാള്‍, ടിടിഐ, ജവഹര്‍ ലൈബ്രറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, ടൗണ്‍ സ്‌ക്വയര്‍, ജൂബിലി ഹാള്‍ എന്നിവയാണ് മറ്റു വേദികള്‍. യുപി വിഭാഗം സംസ്‌കൃത കൂടിയാട്ടത്തിലൊഴികെ എല്ലാ ഇനങ്ങളിലും മല്‍സരാര്‍ഥികള്‍ പങ്കെടുക്കും.
കലോല്‍സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സായാഹ്നം 5, 6, 7 തിയ്യതികളിലായി ജിവിഎച്ച്എസ്എസില്‍ നടക്കും. എട്ടിന് നടക്കുന്ന സമാപന സമ്മേളനം പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it