Flash News

കണ്ണൂരില്‍ ആരെ പിന്താങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല: പി കെ രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ്. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയവരില്‍ വിശ്വാസമില്ല. കെ.പി.സി.സിയില്‍ വിശ്വാസമുണ്ട്. മേയര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെയാണ് രാഗേഷിന്റെ വിവാദ പ്രസ്താവന.
സുധാകരന്റെ ഔദാര്യം വാങ്ങേണ്ട ഗതികേട് തനിക്കില്ല. കെ.പി.സി.സിയെ അനുസരിക്കും. രാഗേഷ് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്നാണ് നേതാക്കളുടെ ഉറപ്പ്. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് രാഗേഷ് പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫും യു.ഡി.എഫും തുല്യ സീറ്റുകളാണ് നേടിയത്. രാഗേഷിന്റെ പിന്തുണയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ വഴിത്തിരിവാകുക.
Next Story

RELATED STORIES

Share it