Flash News

കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണം;ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണം;ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു
X


കണ്ണൂര്‍: കണ്ണൂരില്‍ അഫ്‌സ്പ(സായുധ സേന പ്രത്യേകാധികാര നിയമം) നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ കേരള പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കണ്ണൂരില്‍ അക്രമം നടക്കുന്നത്. ആക്രമണസംഭവങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ സമാധനം ഉറപ്പാക്കാന്‍ പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നടപ്പാക്കണമെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
ബിജെപി പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമാധാനമായി പ്രവര്‍ത്തിക്കാന്‍ അവസ്ഥായാണ് കണ്ണൂരിലെന്നും ഒ രാജഗോപാല്‍ പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകം നിഷ്ഠൂരമാണ്. കണ്ണൂരില്‍ കൊല്ലപ്പെട്ട 14 പേരില്‍ 13 പേരും ബിജെപി പ്രവര്‍ത്തകരാണ്. ഇതില്‍ നാല് പേര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുകൂല പോലീസുകാരെ ഉപയോഗിച്ച് കേസ് ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it