kannur local

കണ്ണൂരിലെ നിര്‍മാണ മേഖലകളില്‍ സുരക്ഷാ പരിശോധന

കണ്ണൂര്‍:  ജില്ലയിലെ വിവിധ കെട്ടിടനിര്‍മാണ സൈറ്റുകളില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയും തൊഴില്‍ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയില്ലാതെയും തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാതെയും വിവിധ കെട്ടിടങ്ങളുടെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതായി കണ്ടെത്തി.
രണ്ട് സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനം മതിയായ രീതിയില്‍ സ്ഥാപിക്കുന്നതു വരെ പ്രവൃത്തി നിരോധിച്ച് ഉത്തരവിട്ടു. പൊടിക്കുണ്ടിലെ അസറ്റ് ഹോംസ്, ദക്ഷിണ്‍ ഹോട്ടല്‍ സൈറ്റ് പ്രവൃത്തികളാണ് നിര്‍ത്തിവയ്പിച്ചത്. മറ്റിടങ്ങളില്‍ വിവിധ തൊഴില്‍ നിയമലംഘന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനടപടികള്‍ സ്വീകരിച്ചു. കോഴിക്കോട്ടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി സുരക്ഷാ മാനദണ്ഡം കര്‍ക്കശമാക്കാന്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്.
ഉത്തരമേഖലാ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍, ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ എന്‍ ബേബി കാസ്‌ട്രോ, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എം മനോജ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരായ സി സി രാമചന്ദ്രന്‍, രാജലക്ഷ്മി പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it