kannur local

കണ്ണൂരിലെ നാലു കടകളില്‍ കവര്‍ച്ച

കണ്ണൂര്‍: ജില്ലാ ആശുപത്രി പരിസരത്തെ നാലു കടകളില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആശുപത്രിക്കു മുന്നിലെ മില്‍മ ബൂത്ത്, രണ്ടു ചായക്കടകള്‍, ലോട്ടറി സ്റ്റാള്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
മുണ്ടയാട്ടെ ജോയിയുടെ ഉടമസ്ഥതയിലുള്ള മില്‍മ ബൂത്തില്‍നിന്ന് 2000 രൂപയും, അഞ്ചുകിലോ പഞ്ചസാര, രണ്ടുകിലോ ചായപ്പൊ ടി എന്നിവ നഷ്ടപ്പെട്ടു. കോലത്തുവയലിലെ ഗണേശന്റെ ചായക്കടയില്‍നിന്ന് 100 രൂപ നഷ്ടപ്പെട്ടു. തൊട്ടുത്ത ലോട്ടറി സ്റ്റാള്‍, മറ്റൊരു ചായക്കട എന്നിവയുടെ പൂട്ട് പൊളിച്ച നിലയിലാണ്. സിറ്റി പോലിസ് പരിശോധിച്ചു.
Next Story

RELATED STORIES

Share it