Flash News

കണ്ണൂരിലും നഴ്‌സുമാര്‍ സമരരംഗത്ത്



കണ്ണൂര്‍: മിനിമം വേതനം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും നഴ്‌സുമാര്‍ സമരത്തിനിറങ്ങി. ജില്ലയിലെ പ്രധാനപ്പെട്ട അഞ്ചു സ്വകാര്യ ആശുപത്രികളിലെ ആയിരത്തോളം വരുന്ന നഴ്‌സുമാരാണ് ഇന്നലെ പണിമുടക്കി സമരം നടത്തിയത്. സുപ്രിംകോടതിയുടെ വിധിയുണ്ടായിട്ടും മിനിമം വേതനം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂരിലും സമരം. തുടര്‍ന്ന്് നഴ്‌സുമാര്‍ കലക്്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐഎന്‍എ (ഇന്ത്യന്‍ നഴ്‌സ് അസോസിയേഷന്‍) ദേശീയ സെക്രട്ടറി വിനീത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാലാഖമാരെ തെരുവിലിറക്കുന്ന നയം മാനേജ്‌മെന്റും സര്‍ക്കാരും തിരുത്തണമെന്നും മാനേജ്‌മെന്റിന് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് സമരവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജിതേഷ് കാഞ്ഞിലേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശില്‍പ ജെയിംസ്, ടെജിമോള്‍ സംസാരിച്ചു. റിന്റു, അരുണ്‍, അവിനാശ് ഗണേഷ് നേതൃത്വം നല്‍കി. സമരം നടത്തുന്ന അഞ്ചു ആശുപത്രികളുടെ മുന്നിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായിരുന്നു സമരം.
Next Story

RELATED STORIES

Share it