kannur local

കണ്ണൂരിലും കടലേറ്റം; തീരദേശം ഭീതിയില്‍

കണ്ണൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്റെ അലയൊലി കണ്ണൂരിലും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കടലേറ്റം അനുഭവപ്പെട്ടു. കണ്ണൂര്‍സിറ്റി ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ശക്തമായ കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാഗം പൊട്ടിവീണ് മല്‍സ്യത്തൊഴിലാളി തയ്യില്‍ പൊട്ടന്റവിട പവിത്രന്‍ (54) മരിച്ചു. ഇന്നലെ രാവിലെയാണു സംഭവം.
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ ആദ്യമരണമാണിത്. കാറ്റും കടലേറ്റവും രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. തീരപ്രദേശങ്ങളില്‍ റവന്യൂ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും സംഘവും ഇന്നലെ പയ്യാമ്പലം തീരമേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തും ലക്ഷദ്വീപിലും  കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂര്‍ മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോവരുതെന്നും ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ കണ്ണൂര്‍ ഫിഷറീസ് സ്‌റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2732487, 9447141193, 9496007039.
Next Story

RELATED STORIES

Share it