kozhikode local

കണ്ണൂക്കര വെടിവയ്പ്പ്: പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല; എസ്ഡിപിഐ പ്രതിഷേധം ഇന്ന്

വടകര: കണ്ണൂക്കര മാടാക്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കറുവക്കുണ്ടത്തില്‍ അബ്ദു ല്‍ ഗഫൂറിനെ വെടിവെച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടകൂടുന്നത് പോയിട്ട് അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടിപോലും പോലിസ് നടത്തിയിട്ടില്ല.
ജില്ലയില്‍ തന്നെ അത്യപൂര്‍വമായ സംഭവമമായിട്ടും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പോലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല ഉന്നതതല അന്വേഷണം നടത്താനുള്ള നപടിയെടുക്കുന്നതിലും പോലിസിന്റെ ഭാഗത്ത് നിന്നും ഒന്നും തന്നെ നടന്നിട്ടില്ലെന്നതാണ് വാസ്തവം. ഗഫൂറിനെ തിരഞ്ഞെടുപ്പ് വേളകളില്‍ വധഭീഷണി ഉയര്‍ത്തിയ ചില ആളുകളുടെ പേര് വിവരങ്ങള്‍ പോലിസിന് കൈമാറിയിരുന്നു.
എന്നാല്‍ ഇവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. മനപ്പൂര്‍ വം ഗഫൂറിനെ വധിക്കാന്‍ വേണ്ടി നടത്തിയതാണ് സംഭവമെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് സംഭവസ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ളത്. വിരലടയാള വിദഗ്ദരടക്കം പരിശോധിച്ചപ്പോഴും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിരലടയാള വിദഗ്ദര്‍ നല്‍കിയ വിശദാംശങ്ങള്‍ പോലിസ് അന്വേഷണത്തില്‍ നിന്ന് മാറ്റിവച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അന്വേഷണം ചിലയാളുകളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കുകയെന്നുള്ള സമീപനമാണ് പോലിസ് എടുത്തിരിക്കുന്നതെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പോലിസ് അന്വേഷണത്തി ല്‍ തൃപ്തികരമല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോമ്പാല പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10മണിക്ക് അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. പരിപാടി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, ഇസ്മായില്‍ കമ്മന സംബന്ധിക്കും.
Next Story

RELATED STORIES

Share it