kozhikode local

കണ്ണുതുറപ്പിച്ച് ബുദ്ധിമാന്ദ്യ ദിനാചരണം

കോഴിക്കോട്: ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള വിദ്യഭ്യാസ-തൊഴിലവകാശങ്ങള്‍ സംബന്ധിച്ച പൊതുചര്‍ച്ചയുയര്‍ത്തി ദേശീയ ബുദ്ധിമാന്ദ്യ ദിനം ആചരിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള റഹ്മാനിയ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 300ഓളം കുട്ടികള്‍ പങ്കെടുത്തു. ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്‍ഡലി ഹാന്റികേപ്പ്ഡ്, ബെത്താനിയ സ്‌പെഷ്യല്‍ സ്‌കൂള്‍, ജെഡിടി ഇസ്‌ലാം സകൂള്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് തുടങ്ങി 42 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബോധവല്‍ക്കരണ റാലി നടന്നു.
തെയ്യം, മോഹിനിയാട്ടം തുടങ്ങി വിവിധ വസ്ത്രങ്ങള്‍ അണിഞ്ഞ കുട്ടികള്‍ ബാന്‍ഡ് വാദ്യത്തിന്റെയും നിറപകിട്ടാര്‍ന്ന തോരണങ്ങളുടെയും പശ്ചാത്തലത്തില്‍ നഗരത്തില്‍ റാലി നടത്തി. ഞങ്ങളെ നോക്കി ചിരിക്കരുത്; ഞങ്ങള്‍ക്കൊപ്പം ചിരിക്കൂ, ഭരണസാരഥികളെ നീതി പുലര്‍ത്തൂ, പരിശീലനം പ്രശ്‌നങ്ങളെ മറികടക്കും തുടങ്ങി നിരവധി മുദ്രാവാക്യങ്ങള്‍ കുട്ടികള്‍ പ്ലക്കാ ര്‍ഡുകളായി ഉയര്‍ത്തി.
കുട്ടികള്‍ നിര്‍മിച്ച ഫീനോള്‍, ഫഌവര്‍ വെയ്‌സ്, കുട, പൂവ്, ചവിട്ടി, ഫയലുകള്‍, കുട്ട, കുട തുടങ്ങിവയ പ്രദര്‍ശിപ്പിക്കയും വില്‍പ്പനക്കു വക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ക്വിസ് മല്‍സരം, ചിത്രരചനാ മല്‍സരം, കൈയെ ഴുത്ത് മല്‍സരം, തല്‍സമയ പ്രവൃത്തിപരിചയ മല്‍സരം, പ്രബന്ധ മല്‍സരം, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം എന്നിവയും നടന്നു. ഡി സാലി ഐപിഎസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എഡബ്ല്യൂയുഎച്ച് പ്രൊജക്ട് ഡയറക്ടര്‍ കെ വി അബ്ദുല്‍സലാം, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ടി പി സാറാമ്മ, ഡിഡിഇ ഗിരീഷ് ചോലയില്‍, എഇഒ പി വി മിനി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it