Kollam Local

കണ്ണറ പാലത്തിന്റെ ദൃശ്യഭംഗി നിലനിര്‍ത്താന്‍ നാല് കോടി

തെന്മല: ഗേജുമാറ്റത്തിന്റെ ഭാഗമായി നാലുകോടി ചെലവില്‍ തെന്മലയിലെ 13 കണ്ണറ റെയില്‍വേ മേല്‍പ്പാലം സംരക്ഷിക്കും. ബ്രിട്ടീഷ് നിര്‍മാണ വൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായ കണ്ണറ പാലത്തില്‍ ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയപ്പോള്‍ കരിങ്കല്‍ ത്തൂണുകളുടെ ഭംഗി നഷ്ടമായി. സുര്‍ക്കി മിശ്രിതം കൊണ്ടാണ് കരിങ്കല്‍കെട്ടുകള്‍ കൊണ്ട് കണ്ണറപ്പാലം നിര്‍മിച്ചിട്ടുള്ളത്.

നൂറ്റാണ്ട് പിന്നിട്ടിട്ടും ഉറപ്പോടെ നിലകൊള്ളുന്ന പാലം ദേശീയപാതയോരത്താണ്. കിഴക്കന്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാണ് കണ്ണറപ്പാലം. കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തിയതോടെ ഭംഗി നഷ്ടമാവുന്ന പാലത്തിന്റെ തൂണുകളില്‍ കൃഷ്ണശിലകളുടെ പാളികള്‍ പാകി ആകര്‍ഷകമാക്കാനാണ് പുതിയ തീരുമാനം.
ഇതിനായി മൈസൂര്‍ കൃഷ്ണഗിരിയില്‍ നിന്നാണ് കരിങ്കല്‍ പാളികള്‍ തെന്മലയില്‍ എത്തിക്കുന്നത്. ജാക്കറ്റിങ് പൂര്‍ത്തിയായാല്‍ സേലത്തു നിന്നുള്ള സംഘമാണ് 13 കണ്ണറപ്പാലത്തിന്റെ തനിമ നിലനിര്‍ത്തി കൃഷ്ണശിലാപാളികള്‍ പാകുന്നത്. എന്നാല്‍, ജാക്കറ്റിങ് ചതുരരീതിയില്‍ നടത്തിയിരിക്കുന്നതിനാല്‍ കരിങ്കല്‍പാളികള്‍ പാകിയാലും പഴയഭംഗി കൈവരാന്‍ ഇടയില്ല.
Next Story

RELATED STORIES

Share it