Kottayam Local

കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

ചങ്ങനാശ്ശേരി: ആലപ്പുഴ ഭാഗത്തുനിന്നും തിരുവല്ലായിലേക്ക് ടൈല്‍സ് കയറ്റിവന്ന കണ്ടയ്‌നര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റാര്‍ മേലുകാവ് ഐക്കര അഖില്‍(28)ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.  ഇന്നലെ പുലര്‍ച്ചെ 5.30ഓടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കോണ്‍ടൂര്‍ റിസോര്‍ട്ടിനു സമീപമുള്ള  മനക്കച്ചിറയിലെ സമാന്തരമായി പോവുന്ന പഴയതും പുതിയതുമായ രണ്ടു പാലങ്ങള്‍ക്കിടയിലൂടെ താഴേക്കു വീഴുകയായിരുന്നു.
നിയന്ത്രണംവിട്ട ലോറി ഇരുപാലങ്ങളുടേയും കൈവരികള്‍ ഇടിച്ചു തകര്‍ത്താണ് താഴെ ചതുപ്പിലേക്കു വീണത്. വീഴുമെന്നു ഉറപ്പായപ്പോള്‍ ഡ്രൈവര്‍ ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. ശബ്ദം കേട്ട് അതുവഴി വന്ന വാഹനങ്ങളും നാട്ടുകാരുമാണ് പോലിസിനെ അറിയിച്ചത്. ഇന്നലെ വൈകുന്നേരം വരെയും ലോറി കരക്കു കയറ്റാനായിട്ടില്ല. വീലുകളെല്ലാം മുകളിലായ നിലയില്‍ മറിഞ്ഞ ലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അതേസമയം പത്തുമണിയോടെ അതുവഴി കാറില്‍വന്നവര്‍ ലോറി മറിഞ്ഞതു കാണാനായി സമീപത്തു നിര്‍ത്തുകയും എല്ലാവരും പുറത്തിറങ്ങിയ ഉടന്‍ കാര്‍ പുറകിലേക്ക് ഉരുണ്ട്  സമീപത്തു താഴ്ചയിലേക്കു മറിഞ്ഞു. ഉടന്‍തന്നെ നാട്ടുകാരും മറ്റും ചേര്‍ന്ന്  കാര്‍ ഉയര്‍ത്തി. കാറില്‍ ആരുമില്ലാതിരുന്നതു ആര്‍ക്കും പരിക്കില്ല. ഇറക്കത്തിന് കാര്‍ ന്യൂട്രലില്‍ ഇട്ടതാണ് മറിയാന്‍ കാരണം.
Next Story

RELATED STORIES

Share it