malappuram local

കണ്ടല്‍ വിപ്ലവത്തിനൊരുങ്ങി മാറഞ്ചേരിയിലെ തൊഴിലാളികള്‍



പൊന്നാനി: വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ദേയരായ മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുണ്ടുകടവ് പുഴയുടെ തീരങ്ങളില്‍ കണ്ടല്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്ന ബൃഹത്ത്  പദ്ധതിയുമായി രംഗത്ത്. ബിയ്യം കെട്ടുമുതല്‍ കുണ്ടുകടവ് പാലംവരെയുയുള്ള തീരങ്ങളില്‍ തീരംസംരക്ഷണം മല്‍സ്യസംപുഷ്ടി തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ മാറഞ്ചേരിയില്‍ കണ്ടല്‍ വിപ്ലവത്തിന് ഒരുങ്ങുന്നത്.തീരദേശത്തെ ഉപ്പുവെള്ള ശുദ്ധീകരണം, വേലിയേറ്റ തീര സംരക്ഷണം, തീരം ഇടിയുന്നതില്‍ നിന്നുള്ള സംരക്ഷണം, മത്സ്യ ഉല്‍പാദനത്തിനും പ്രചനനത്തിനുമുള്ള സൗകര്യമൊരുക്കല്‍ എന്നിവ് കണ്ടല്‍വ്യാപനപദ്ധതിയിലൂടെ കൈവരിക്കാനാകും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്  ബിയ്യം തൂക്കുപാലത്തിന് സമീപം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.ഇതിനായി കേരളാ ഫിഷറീസ് യൂനിവേഴ്‌സിറ്റിയുടെ പുതുവൈപിന്‍ ഫിഷറീസ് സ്‌റ്റേഷന്‍ കണ്ടല്‍ നേഴ്‌സറിയില്‍ നിന്ന് പ്രത്യേകം തെയ്യാര്‍ ചെയ്ത റൈസോഫോറ, ബ്രുഗേറിയ എന്നീ ഇനത്തില്‍പെട്ട കണ്ടല്‍ തൈകളും വിത്തുകളും മാറഞ്ചേരിയില്‍ എത്തി.കഴിഞ്ഞ വര്‍ഷം കുണ്ടുകടവ് മുതല്‍ പടിഞ്ഞാറ്റുമുറിവരെയുള്ള പുഴയോരങ്ങളില്‍ സാമൂഹ്യ വനവല്‍കരണ വിഭാഗവുമായി സഹകരിച്ച് മുളം തൈകള്‍ വെച്ചുപിടിച്ചിരുന്നു. നൂറുകണക്കിന് കുളങ്ങളും കിണറുകളും നിര്‍മിച്ച് ദേശീയ ശ്രദ്ധ നേടിയ പഞ്ചായത്താണ് മാറഞ്ചേരി.
Next Story

RELATED STORIES

Share it