kannur local

കണ്ടല്‍ക്കാട് നശിപ്പിച്ചവര്‍ക്കെതിരേ നടപടി വേണം : പരിസ്ഥിതി സമിതി



കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതില്‍ ജില്ലാ പരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു. സ്വകാര്യ വ്യക്തികളുടെയും റവന്യൂ വകുപ്പിന്റെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ കുറെക്കാലമായി കണ്ടല്‍കാടുകള്‍ നശിപ്പിക്കുകയും കൈയേറ്റം നടക്കുകയുമാണ്. മുന്‍കാലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായി നിലച്ച കൈയേറ്റം വീണ്ടും തുടങ്ങിയിരിക്കുകയാണ്. കണ്ടല്‍ക്കാട് വെട്ടിമാറ്റി ചതുപ്പുകളില്‍ കെട്ടിടങ്ങള്‍ പൊളിച്ച മാലിന്യങ്ങള്‍ നിക്ഷേപിച്ച് തരഭേദം വരുത്തി മറിച്ചുവില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം കൈയേറ്റങ്ങള്‍ നടന്നുവരുന്നത്. ജില്ലയിലെ മുഴുവന്‍ കണ്ടല്‍കാടുകളും സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണം. കണ്ടല്‍ക്കാടുകളും തണ്ണൂര്‍തടങ്ങളും നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 11ന് വൈകീട്ട് കണ്ണൂരില്‍ ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. യോഗത്തില്‍ വിശാലാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആശാഹരി, വിനോദ് പയ്യട, ഹരി ചക്കരക്കല്‍, പി കെ വസന്ത, ദേവദാസ് തളാപ്പ്, സുഹൈല്‍, എം പി പ്രദീപന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it