ernakulam local

കണ്ടയ്‌നര്‍ പണിമുടക്ക് പിന്‍വലിച്ചു



മട്ടാഞ്ചേരി: വല്ലാര്‍പാടത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍ ട്രെയിലര്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫറുല്ലയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് സമരം പിന്‍വലിച്ചത്. ബിപിസിഎല്‍ ന് വേണ്ടി അനുവദിച്ച നാല് ഏക്കര്‍ സ്ഥലത്ത് കാലി കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാനും, ഇവിടെ തന്നെ ജൂണ്‍ 30 നകം 200 ഭാരം കയറ്റിയ വണ്ടികള്‍ കയറ്റാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു. കൂടാതെ ടെര്‍മിനലിന് അകത്ത് പത്ത് ഏക്കര്‍ പാര്‍ക്കിങിനായി അനുവദിക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴുവാക്കുന്നതിന് ഉന്നതതല യോഗം വിളിക്കാനും തീരുമാനിച്ചു. ബോള്‍ഗാട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ തല്‍ക്കാലിക പാര്‍ക്കിങ്ങും നടത്തും. വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ആവശ്യപ്പെട്ട് യൂനിയനുകള്‍ പ്രക്ഷോഭത്തിലാണ്. 2016 ജൂലൈയില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സപ്തംബറിനകം ടെര്‍മിനലിന്റ എതിര്‍വശത്ത് നാല് ഏക്കറില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ തീരുമാനങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമര പ്രഖ്യാപനം നടത്തിയത്. യോഗത്തില്‍ കൊച്ചി തുറമുഖ അധികൃതര്‍, ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ അംഗങ്ങള്‍, ട്രക്ക് ഉടമകള്‍, ബിപിസിഎല്‍ പ്രതിനിധി, ദുബയ് പോര്‍ട്ട് അധികൃതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it