Cricket

കണക്കുതീര്‍ത്ത് ദക്ഷിണാഫ്രിക്ക; കംഗാരുക്കളെ വീഴ്ത്തി ഒപ്പത്തിനൊപ്പം

കണക്കുതീര്‍ത്ത് ദക്ഷിണാഫ്രിക്ക; കംഗാരുക്കളെ വീഴ്ത്തി ഒപ്പത്തിനൊപ്പം
X


പോര്‍ട്ട് എലിസബത്ത്: അച്ചടക്ക നടപടിയെത്തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍  ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ ജയം. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് ജയത്തിലേക്ക് 102 റണ്‍സ് വേണമെന്നിരിക്കേ അവര്‍ നാല് വിക്കറ്റ് നഷ്ടമാക്കി നാല് മല്‍സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ റബാദയുടെ പേസ് ആക്രമണത്തിന് മുന്നില്‍ ആസ്‌ത്രേലിയ 243 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ മറുപടിയില്‍ ഡിവില്ലിയേഴ്‌സിന്റെ(126*) സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 382 ല്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറിന്(63) മാത്രമാണ് ആസ്‌ത്രേല്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായത്. 139 റണ്‍സ് പിറകില്‍ നിന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ആസ്‌ത്രേലിയ 239 റണ്‍സിന് വീണ്ടും തകര്‍ന്നടിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ക്കെതിരേ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് ശേഷിക്കേ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയയുടെ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും വീഴ്ത്തിയ റബാദയാണ് കളിയിലെ താരം. ഇതോടെ നാല് മല്‍സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര 1-1ന്റെ സമനിലയിലായി.
Next Story

RELATED STORIES

Share it