Flash News

കണക്കുകള്‍ പറയുന്നു, പ്രതിസന്ധിയില്‍ മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ

കണക്കുകള്‍ പറയുന്നു, പ്രതിസന്ധിയില്‍ മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ
X

മെസ്സിയോ റോണാള്‍ഡോയോ മികച്ചത്..?ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ചോദ്യമാണിത്. ഇരുവരും തങ്ങളുടേതായ രീതിയില്‍ കളി മെനയുകയും അത് മികച്ചതാക്കുകയും ചെയ്യുന്ന ആധുനിക ഫുട്‌ബോള്‍ ലോകത്തിലെ രണ്ട് ഇതിഹാസതാരങ്ങള്‍. എന്നാല്‍ വമ്പന്‍ പോരാട്ടങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മെസ്സിയേക്കാള്‍ ഏറെ മുന്നിലാണ് പോര്‍ച്ചുഗലിന്റെ എക്കാലത്തേയും മികച്ച താരമായ ക്രിസ്റ്റിയാനോയെന്ന് കണക്കുകള്‍.കളിക്കളത്തിലെ പ്രകടനത്തെ രണ്ടായി തിരിക്കാം.മെസ്സി ഹ്യദയംകൊണ്ട് ഫുട്‌ബോള്‍ കളിക്കുന്നതെങ്കില്‍ റോണോ കളിക്കുന്നത് തലച്ചോറുകൊണ്ടാണ്.ഒരാള്‍ പ്രതികൂല ഘട്ടങ്ങളില്‍ ഗോളവസരം സ്യഷ്ടിക്കുമ്പോള്‍ മറ്റൊരാള്‍ അര്‍ദ്ധാവസരങ്ങള്‍ ഗോളാക്കി മാറ്റുന്നു.ഒന്നും മറ്റൊന്നിനൊന്ന് മികച്ചത്.എന്നാല്‍ പോരായ്മകള്‍ വരുന്നത് മൈതാനത്തിലേക്കാള്‍ കണക്കിലെ കളിയിലാണ്.പ്രതിസന്ധി ഘട്ടങ്ങളില്‍ മെസ്സിയേക്കാള്‍ ഏറെ ദൂരം മുന്നിലാണ് ക്രിസ്റ്റിയാനോ. ഒരുപക്ഷെ പ്രതിസന്ധി കുറഞ്ഞ മല്‍സരങ്ങളിലേക്കാള്‍ പ്രഹരശേഷിയാണ് നിര്‍ണായകമല്‍സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക്. താരതമ്യേന സ്‌പെയിനേക്കാള്‍ ദുര്‍ബലരായ പോര്‍ച്ചുഗലിന് റൊണാള്‍ഡോ ഒറ്റക്ക് പൊരുതിയാണ്് സമനില നേടിക്കൊടുത്തത്്. കളിയുടെ അവസാനഘട്ടത്തില്‍ റോണോ നേടിയ ഫ്രീകിക്ക് ഗോള്‍ റൊണാള്‍ഡോയുടെ പ്രതിസന്ധി ഘട്ടത്തെ നേരിടാനുള്ള വൈഭവം എടുത്തുകാട്ടുന്നു.അതിയായ സമ്മര്‍ദഘട്ടത്തില്‍ പാളിപോകുന്ന മെസ്സിയെയാണ് ഐസ്‌ലന്‍ഡിനെതിരേയുള്ള മല്‍സരത്തില്‍ കണ്ടത്. നിര്‍ണായകമായ പെനാല്‍റ്റി സമ്മര്‍ദ്ദത്തിനടിപ്പെട്ട് മെസ്സി പാഴാക്കികളഞ്ഞു .കണക്കുകള്‍ നോക്കുകയാണെങ്കില്‍ ചാംപ്യന്‍സ് ലീഗില്‍ 63 മല്‍സരങ്ങളില്‍ നിന്ന് 60 ഗോളുകളാണ് മെസ്സി കണ്ടെത്തിയത്.78 മല്‍സരങ്ങളില്‍ നിന്നും 60 ഗോളുകളാണ് റൊണാള്‍ഡോയുടെ നേട്ടം. എന്നാല്‍ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ 20 കളികളില്‍ നിന്ന് 10 ഗോള്‍ മെസ്സിയും അത്രയുംതന്നെ മല്‍സരങ്ങളില്‍ നിന്ന് 23ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.13 സെമി ഫൈനല്‍ മല്‍സരങ്ങളില്‍ നിന്ന് വെറും നാലു ഗോളുകള്‍ മാത്രമാണ് അര്‍ജന്റീനന്‍ താരം നേടിയതെങ്കില്‍ 21 സെമി ഫൈനല്‍ മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് പോര്‍ച്ചുഗീസുകാരന്റെ സമ്പാദ്യം. മൂന്ന് ഫൈനലുകളില്‍ നിന്ന് 2 ഗോളുകള്‍ മെസ്സിയും 6 ഫൈനലുകള്‍ കളിച്ച റൊണാള്‍ഡോ 4 ഗോളുകളുമാണ്് അടിച്ചു കൂട്ടിയത്.
Next Story

RELATED STORIES

Share it