Flash News

കണക്കിലെ മാര്‍ക്ക് കുറവ്‌ : വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണമെന്ന് കെഎസ്ടിയു



തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം വീണ്ടും നടത്തിയ കണക്ക് പരീക്ഷ കുട്ടികളെ മാനസികമായി തളര്‍ത്തിയെന്നും അതുവഴി കണക്കില്‍ സംസ്ഥാന വ്യാപകമായി മാര്‍ക്ക് കുറവുണ്ടായെന്നും കെഎസ്ടിയു സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഫുള്‍ എപ്ലസ് കുറഞ്ഞത് ഗണിതത്തിലുണ്ടായ മാര്‍ക്ക് കുറവ് കാരണമാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇതിന് മറുപടി പറയണമെന്ന് കെഎസ്ടിയു ആവശ്യപ്പെട്ടു. പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ബ്രോക്കണ്‍ സര്‍വീസ് പരിഗണിക്കില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. കെഎസ്ടിയു സംസ്ഥാന കൗണ്‍സില്‍ മീറ്റ് 25ന് മലപ്പുറത്ത് നടത്തും. ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, ഭാരവാഹികളായ പി കെ ഹംസ, പി എ സീതി, എ സി അത്താവുല്ല, പി കെ എം ഷഹീദ്, പി കെ അസീസ് പ്രസംഗിച്ചു.
Next Story

RELATED STORIES

Share it