Flash News

കഠ്‌വ ഹര്‍ത്താല്‍; ബിജെപി പരാതി നല്‍കി

കഠ്‌വ ഹര്‍ത്താല്‍; ബിജെപി പരാതി നല്‍കി
X
തിരുവനന്തപുരം: കശ്്മീരില്‍ എട്ടുവയസ്സുകാരിയെ സംഘപരിവാര്‍ അനുകൂലികള്‍ ബലാല്‍സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയ കൂട്ടായ്മ നടത്തിയ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി  സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി.



സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലിസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.
Next Story

RELATED STORIES

Share it