'കഠ്‌വ: സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കാന്‍'

ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കാനാണെന്നു ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കഠ്‌വ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ബിജെപി തുടര്‍ച്ചയായി ഉയര്‍ത്തുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തി നിലപാട് വ്യക്തമാക്കിയത്.
ഈ കേസിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. കശ്മീര്‍ പോലിസ് ക്രൈംബ്രാഞ്ച് കുറ്റമറ്റ അന്വേഷണം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുമുണ്ട്. ഇനി വിചാരണ കോടതിയിലാണ്. ഇവിടെ സിബിഐ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ല. സ്വാര്‍ഥ താല്‍പര്യക്കാരാണ് സിബിഐ അന്വേഷണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
Next Story

RELATED STORIES

Share it