thiruvananthapuram local

കഠ്‌വ സംഭവം ഇന്ത്യയെ ലജ്ജിപ്പിക്കുന്നത്: പാളയം ഇമാം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയടക്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കൊച്ചു പെണ്‍കുട്ടിയോടുള്ള ലൈംഗീകമായ അതിക്രമം ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.
കരമന ബയാറിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് കൗ ണ്‍സില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജമാഅത്ത് കൗണ്‍സില്‍ ദേശീയ സമിതി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍ ബാബു അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കരമന ബയാര്‍, വിഴിഞ്ഞം ഹനീഫ്, പി സെയ്യിദലി, താജുദ്ദീന്‍, ജെ എം മുസ്തഫ, അബൂബക്കര്‍, എ എസ് ഹമീദ്, എം എസ് സാലി, പാപ്പനംകോട് അന്‍സാരി, എം മുഹമ്മദ് മാഹീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it