Flash News

കഠ്‌വ ബലാല്‍സംഗക്കൊല: കണ്ണൂര്‍ കടലായ് ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം

കഠ്‌വ ബലാല്‍സംഗക്കൊല: കണ്ണൂര്‍ കടലായ് ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം
X

കണ്ണൂര്‍: കഠ്വ ബലാല്‍സംഗക്കൊലയില്‍ ഹിന്ദുമതത്തിന്റെ പശ്ചാത്താപ സൂചകമായി പ്രായശ്ചിത്ത ശയനപ്രദക്ഷണിത്തിന് ആഹ്വാനം. കെ പി രാമനുണ്ണി, സ്വാമി ധര്‍മ്മചൈതന്യ, സതീശന്‍ തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്‍കുന്ന കേരള സംസ്‌കൃതസംഘമാണ്  ജൂണ്‍ 7 ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് പ്രായശ്ചിത്ത ശയന പ്രദക്ഷണത്തിന് ആഹ്വാനം ചെയ്ത് എല്ലാ ഹിന്ദുക്കളെയും ക്ഷണിച്ചിരിക്കുന്നത്.

ദേവസ്ഥാനങ്ങളെ ചിലര്‍ വര്‍ഗ്ഗീയവികിരണ കേന്ദ്രങ്ങളും പോര്‍ക്കളങ്ങളും കൊടും കുറ്റകൃത്യങ്ങളുടെ ഒളിത്താവളങ്ങളുമാക്കുന്നതായി ഇത് സംബന്ധിച്ച കെ പി രാമനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ സ്വന്തം വിശ്വാസത്തട്ടകത്തില്‍ നിന്നുകൊണ്ട് പ്രതിരോധമുയര്‍ത്തി മാതൃത കാണിക്കേണ്ട കര്‍ത്തവ്യം ഹിന്ദുക്കള്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം വിശ്വാസാദര്‍ശത്തെ വിഷം തീണ്ടാതെ സൂക്ഷിക്കലും ആരാധനാലയങ്ങളെ പരിശുദ്ധമാക്കി സംരക്ഷിക്കലും ഓരോ ഹൈന്ദവന്റെയും ജീവന്മരണപ്രശ്‌നം തന്നെയാണെന്ന് കെ പി രാമനുണ്ണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അങ്ങനെ ചിന്തിക്കുമ്പോഴാണ് കഠ്‌വാ ബലാല്‍സംഗക്കൊലയെയും അതു നടത്തിയ ദേവാലയത്തെയും കൊടിയ വേദനയായി ഹിന്ദുക്കള്‍ ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാകുക. കഠ്‌വാ സംഭവത്തെ ഒന്ന് സ്മരിച്ചുനോക്കൂ. എട്ടു വയസ്സായ മുസ്‌ലിം പെണ്‍കുട്ടിയെ അവിടെ ചില കശ്മലര്‍ ക്ഷേത്രത്തിനകത്തേക്ക് റാഞ്ചിക്കൊണ്ടു പോകുന്നു. ശ്രീകോവിലിനടുത്ത് വെച്ച് അവള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെടുന്നു. ആ പാപകൃത്യത്തിന് സമാന്തരമായിത്തന്നെ ഹൈന്ദവതയുടെ ഹന്താക്കള്‍ ക്ഷേത്രത്തില്‍ പൂജാഭാസവും നടത്തുന്നു. ദിവസങ്ങള്‍ക്കകം പെണ്‍കുട്ടി ഇഞ്ചിഞ്ചായി കൊല ചെയ്യപ്പെടുന്നു. എട്ടു വയസ്സുകാരിയുടെ ബലാല്‍സംഘക്കൊലക്കൊപ്പം മറ്റൊരു ബലാല്‍സംഘക്കൊലയും കഠ്‌വായിലെ ദേവസ്ഥാനത്ത് വെച്ച് നടന്നിട്ടുണ്ടെന്ന് ഓര്‍ക്കുക. പ്രിയരെ, ഹിന്ദു മതത്തിന്റെ ബലാല്‍സംഘക്കൊലയായിരുന്നു അത്.

ഈ സാഹചര്യത്തില്‍ ഹൈന്ദവര്‍ക്കിനി തങ്ങളുടെ വിശ്വാസങ്ങളുടെയും ദേവാലയങ്ങളുടെയും സംരക്ഷണപ്പോരാട്ടം നീട്ടിവെക്കാന്‍ വെയ്യ. കഠ്‌വാ സംഭവത്തെ നിമിത്തമായിക്കണ്ട് നമുക്കാ ശുദ്ധികലശദൗത്യം സമാരംഭിക്കാം. കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് ജൂണ്‍ 7 ന് രാവിലെ 9 മണിക്ക് കേരള സംസ്‌കൃതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രായശ്ചിത്ത ശയനപ്രദക്ഷണം നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും ആത്മീയരംഗത്തുള്ളവരും പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നുണ്ട്. നമുക്കും ആചരണം കൊണ്ടോ സാിദ്ധ്യം കൊണ്ടോ അതില്‍ പങ്കാളികളാകാം. സ്ത്രീമാനരക്ഷകനും ധര്‍മ്മസംസ്ഥാപകനുമായ ഭഗവാന്‍ ശ്രീകൃഷ്ണന് ശരീരം കൊണ്ട് കാണിക്കയര്‍പ്പിക്കാമെന്നും ഫെയ്‌സ്ബുക്ക പോസ്റ്റില്‍ പറയുന്നു.

കെ പി രാമനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

[embed]https://www.facebook.com/notes/kp-ramanunni/പ്രായശ്ചിത്തശയനപ്രദക്ഷിണം/2194278357265599/?refid=52&_ft_=top_level_post_id.10213439933407338&__tn__=R-R[/embed]

പ്രിയപ്പെട്ട ഹിന്ദുമതവിശ്വാസികളേ,

ചില പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു പവിത്രകര്‍മ്മത്തിലേക്ക് നിങ്ങളെ വരവേല്‍ക്കാനുമാണ് ഈ കത്ത്. മതവിശ്വാസം അങ്ങേയറ്റം വികൃതമാക്കപ്പെടുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. കാലുഷ്യവും ശത്രുതയും വളര്‍ത്തുന്ന നീചത്തരങ്ങള്‍ക്കായി വിവിധ മതസ്ഥരുടെ ദേവാലയങ്ങള്‍ ഇന്ത്യാരാജ്യത്തും ദുരുപയോഗപ്പെടുത്തുന്നുണ്ട്. ദേവസ്ഥാനങ്ങളെ ചിലര്‍ വര്‍ഗ്ഗീയവികിരണ കേന്ദ്രങ്ങളാക്കുന്നു, പോര്‍ക്കളങ്ങളാക്കുന്നു, കൊടും കുറ്റകൃത്യങ്ങളുടെ ഒളിത്താവളങ്ങളാക്കുന്നു.

ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ സ്വന്തം വിശ്വാസത്തട്ടകത്തില്‍ നിന്നുകൊണ്ട് പ്രതിരോധമുയര്‍ത്തി മാതൃത കാണിക്കേണ്ട കര്‍ത്തവ്യം ഹിന്ദുക്കള്‍ക്കുണ്ട്. എന്തെന്നാല്‍ സമസ്തലോകസൗഖ്യത്തിനുള്ള പ്രാര്‍ത്ഥനയുണര്‍ത്തി സത്യത്തിന് ജയഗീതം പാടലാണ് അടിസ്ഥാനപരമായി ഹൈന്ദവതയുടെ ധര്‍മ്മം. സര്‍വ്വധര്‍മ്മ സമഭാവനയാണ് അതിന്റെ ആദര്‍ശം. മതമൈത്രിയും അപരത്വരാഹിത്യവും ബഹുസ്വരതയുമാണ് ഹൈന്ദവര്‍ക്ക് ഭൂരിപക്ഷമുള്ള ഭാരതദേശത്തിന്റെ നിലനില്‍പ്പിന് തന്നെ ആധാരം. ഇതര മതരീതികള്‍ അവലംബിച്ചും ഈശ്വരസാക്ഷാല്‍ക്കാരം തേടിയ ശ്രീരാമകൃഷ്ണ പരമഹംസരും, മറ്റു മതപ്രതിനിധികളെ സഹോദരീസഹോദരന്മാരെയെ് ചിക്കാഗോവില്‍ അഭിസംബോധന ചെയ്ത വിവേകാനന്ദനും, ഭഗവത് ഗീതയിലെ കര്‍മ്മതത്വം അനാസക്തിയോഗത്തിലേക്ക് കറന്നെടുത്ത മഹാത്മജിയും, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേനെ വാഴു മാതൃകാസ്ഥാനം സ്വപ്നം കണ്ട ശ്രീനാരായണഗുരുവുമാണ് ഹിന്ദുധര്‍മ്മത്തിന്റെ ശരിയായ ധ്വജവാഹകള്‍.

അതുകൊണ്ട് തന്നെ സ്വന്തം വിശ്വാസാദര്‍ശത്തെ വിഷം തീണ്ടാതെ സൂക്ഷിക്കലും ആരാധനാലയങ്ങളെ പരിശുദ്ധമാക്കി സംരക്ഷിക്കലും ഓരോ ഹൈന്ദവന്റെയും ജീവന്മരണപ്രശ്‌നം തന്നെയാണ്. അങ്ങനെ ചിന്തിക്കുമ്പോഴാണ് കഠ്‌വാ ബലാല്‍സംഗക്കൊലയെയും അതു നടത്തിയ ദേവാലയത്തെയും കൊടിയ വേദനയായി ഹിന്ദുക്കള്‍ ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാകുക. കഠ്‌വാ സംഭവത്തെ ഒന്ന് സ്മരിച്ചുനോക്കൂ. എട്ടു വയസ്സായ മുസ്ലീംപെണ്‍കുട്ടിയെ അവിടെ ചില കശ്മലര്‍ ക്ഷേത്രത്തിനകത്തേക്ക് റാഞ്ചിക്കൊണ്ടു പോകുന്നു. ശ്രീകോവിലിനടുത്ത് വെച്ച് അവള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെടുന്നു. ആ പാപകൃത്യത്തിന് സമാന്തരമായിത്തന്നെ ഹൈന്ദവതയുടെ ഹന്താക്കള്‍ ക്ഷേത്രത്തില്‍ പൂജാഭാസവും നടത്തുന്നു. ദിവസങ്ങള്‍ക്കകം പെണ്‍കുട്ടി ഇഞ്ചിഞ്ചായി കൊല ചെയ്യപ്പെടുന്നു. എട്ടു വയസ്സുകാരിയുടെ ബലാല്‍സംഘക്കൊലക്കൊപ്പം മറ്റൊരു ബലാല്‍സംഘക്കൊലയും കഠ്‌വായിലെ ദേവസ്ഥാനത്ത് വെച്ച് നടന്നിട്ടുണ്ടെന്ന് ഓര്‍ക്കുക. പ്രിയരെ, ഹിന്ദു മതത്തിന്റെ ബലാല്‍സംഘക്കൊലയായിരുന്നു അത്.

ഈ സാഹചര്യത്തില്‍ ഹൈന്ദവര്‍ക്കിനി തങ്ങളുടെ വിശ്വാസങ്ങളുടെയും ദേവാലയങ്ങളുടെയും സംരക്ഷണപ്പോരാട്ടം നീട്ടിവെക്കാന്‍ വെയ്യ. കഠ്‌വാ സംഭവത്തെ നിമിത്തമായിക്കണ്ട് നമുക്കാ ശുദ്ധികലശദൗത്യം സമാരംഭിക്കാം. കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് ജൂണ്‍ 7 ന് രാവിലെ 9 മണിക്ക് കേരള സംസ്‌കൃതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രായശ്ചിത്ത ശയനപ്രദക്ഷണം നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും ആത്മീയരംഗത്തുള്ളവരും പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നുണ്ട്. നമുക്കും ആചരണം കൊണ്ടോ സാിദ്ധ്യം കൊണ്ടോ അതില്‍ പങ്കാളികളാകാം. സ്ത്രീമാനരക്ഷകനും ധര്‍മ്മസംസ്ഥാപകനുമായ ഭഗവാന്‍ ശ്രീകൃഷ്ണന് ശരീരം കൊണ്ട് കാണിക്കയര്‍പ്പിക്കാം.

പ്രിയ വിശ്വാസികളെ, സാമുദായികമായ ഗുണം മാത്രമല്ല, വ്യക്തിപരമായ ഗുണവും പ്രായശ്ചിത്ത ശയനപ്രദക്ഷിണം നേടിത്തരുമെന്ന് അറിയുക. ദൈവമാണല്ലോ എല്ലാ മതവിശ്വാസങ്ങളുടെയും മൗലികമായ അവലംബം. പ്രപഞ്ചത്തിന് പിറകിലുള്ള സ്‌നേഹപ്പൊരുളോ, ഊര്‍ജ്ജചൈതന്യമോ, ജീവിതാകുലതകള്‍ക്കുള്ള അര്‍ത്ഥത്തണലോ, കാരുണ്യക്കടലോ, അനീതികള്‍ക്കെല്ലാം ഉത്തരവാദിത്വം പറയിപ്പിക്കുന്ന രാഷ്ട്രീയശരിയോ, നന്മക്കുള്ള പ്രചോദനമോ ഒക്കെയാണല്ലോ വിശ്വാസികള്‍ക്ക് ദൈവം. സര്‍വ്വ ജീവജാലങ്ങളിലും ഏകത്വത്തിന്റെ നൂലൊട്ടിക്കുന്ന ദൈവത്തിന് ഭേദജന്യമായ ഹിംസകള്‍ക്കും ബീഭത്സതകള്‍ക്കുമെതിരായ പ്രവൃത്തി എപ്പോഴും പ്രീതികരമായിരിക്കും. ഐശ്വര്യപ്രാപ്തിക്കായുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ സഫലീകൃതമാകാന്‍ ആ പ്രീതി സഹായകരമായിരിക്കും. അതിനാല്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തെ പ്രതീകാത്മക സാമൂഹ്യപ്രവര്‍ത്തനം മാത്രമായല്ല, ജീവിതശ്രേയസ്സിന് വേണ്ടിയുള്ള അനുഷ്ഠാനസമര്‍പ്പണമായിക്കൂടി കാണുക. അക്രമവും തിന്മയും വര്‍ഗ്ഗീയതയും നിലനില്‍ക്കാത്ത അന്തരീക്ഷത്തിലാണല്ലോ വ്യക്തിജീവിതവും പൂവണിയുന്നത്.

വലുപ്പച്ചെറുപ്പമില്ലാതെ ഏത് ഹിന്ദുമതവിശ്വാസിക്കും ഈ പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാം. വിശ്വാസിയല്ലെങ്കിലും വിശ്വാസത്തിന്റെ അനുഭൂതിപ്രപഞ്ചത്തെ അംഗീകരിക്കുന്ന ഹിന്ദുക്കള്‍ക്കും പങ്കെടുക്കാം. അങ്ങനെ നാടിന്റെ നാനാ കോണില്‍ നിന്നും എണ്ണമറ്റ ഹിന്ദുക്കള്‍ ജൂണ്‍ 7 ന് കടലായി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒഴുകിയെത്തട്ടെ. ഹിന്ദുധര്‍മ്മത്തിന്റെ ശരിയായ മഹത്വമെന്തെ് ലോകം അറിയുകയും ചെയ്യട്ടെ.

അതുപോലെ മറ്റ് സഹമതസ്ഥരുടെ ധാര്‍മ്മിക പിന്‍തുണയും ഈ ഉദ്യമത്തിന് നമുക്ക് ഉറപ്പുവരുത്തണം.

പ്രാര്‍ത്ഥനകളോടെ,

കെ.പി രാമനുണ്ണി

സ്വാമി ധര്‍മ്മചൈതന്യ (ശിവഗിരി

സതീശന്‍ തില്ലങ്കേരി (കോര്‍ഡിനേറ്റര്‍, കേരള സംസ്‌കൃതസംഘം, കണ്ണൂര്‍)
Next Story

RELATED STORIES

Share it