കഠ്‌വ: ഫേസ്ബുക്ക് കമന്റിട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ജമ്മുകശ്മീരിലെ കഠ്‌വയില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച എട്ടു വയസ്സുകാരിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വരന്തരപ്പിള്ളി പോലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതി കല്ലൂര്‍ മുട്ടിത്തടി ദേശത്ത് കരുതാലിക്കുന്നേല്‍ വീട്ടില്‍ അനുകൃഷ്ണ (22) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ തള്ളിയത്. കല്ലൂര്‍ തീരാര്‍ക്കാട്ടില്‍ വീട്ടില്‍ ജിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതം അശ്ലീല കുറിപ്പും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്റും പ്രചരിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നവരേക്കാള്‍ മോശമായ പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നതിനാല്‍ ജാമ്യാപേക്ഷ തള്ളണമെന്നുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബുവിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
Next Story

RELATED STORIES

Share it