കഠ്‌വ: പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുക്കുന്നത് ധിക്കാരം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: കശ്മീരിലെ കഠ്‌വയില്‍ ഹിന്ദുത്വര്‍ പീഡിപ്പിച്ച് കൊന്ന  പെണ്‍കുട്ടിക്കുവേണ്ടി നടന്ന പ്രതിഷേധത്തില്‍ കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ചു എന്ന കാരണം പറഞ്ഞ് വനിതകള്‍ അടക്കമുള്ളവര്‍ക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്ത  പോലിസിന്റെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ധിക്കാരവുമാണെന്ന് വിമന്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.
സമൂഹത്തിന് മുന്നില്‍ നാണംകെട്ട  സംഘപരിവാരത്തിന് രക്ഷാകവചമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇരകള്‍ സമൂഹത്തില്‍ അപമാനിക്കപ്പെടാതിരിക്കുവനാണ് അവരുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്താതിരിക്കുന്നത്. എന്നാല്‍, കശ്മീരിലെ പെണ്‍കുട്ടിക്കും കുടുംബത്തിനും എന്താണ് ഇനി നഷ്ടപ്പെടുവാനുള്ളത്. കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിലുടെ ആര്‍എസ്എസിനും ബിജെപിക്കുമാണ് ലാഭം. ഈ വിഷയത്തിലെ ജനരോഷത്തെ അടക്കിനിര്‍ത്താനുള്ള ആര്‍എസ്എസ് തന്ത്രങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസബുക്ക് പേജിലൂടെ കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇതേ കുറ്റം ചെയതു എന്ന് പറഞ്ഞ് സ്ത്രീകളടക്കമുള്ളവര്‍ക്കെതിരേ  കേസെടുക്കുന്നത് ഇരട്ട നീതിയാണ്. കഠ്‌വ വിഷയത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it