Alappuzha local

കഠ്‌വ കൊല: ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- എസ്ഡിപിഐ

മണ്ണഞ്ചേരി: കാശ്മീരിലെ കത്‌വയില്‍ എട്ട് വയസുകാരി ആസിഫായെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന്എസ്ഡിപിഐ മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് പ്രതിനിധി സഭ ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യത്തെ ഹീനമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഏകാധിപത്യ ശൈലിയിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ജനാധിപത്യത്തിന് കനത്ത ഭീഷണിയാണ്. മത ജാതി രാഷ്ട്രീയ വൈര്യത്തിന്റ പേരില്‍ ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകാന്‍പാടില്ല.  ഈ പൈശാചിക സംഭവത്തിനുത്തരവാദികളായ മുഴുവന്‍ പേരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ് ഡി ടി യു ജില്ലാ സെക്രട്ടറി മധുശ്രീ ധര്‍ണ ഉദ്ഘാടനംചെയ്തു. ഷാഹുല്‍ ആപ്പൂര് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ റിയാസ്,ഷാജി പൂവത്തില്‍,അഫ്‌സല്‍ കേവേലി, പി എസ് ഹാരിസ്, വാര്‍ഡ് മെമ്പര്‍ കെ വി കിഷോര്‍കുമാര്‍ സംസാരിച്ചു, നവാസ് അമ്പനാകുളങ്ങര (പ്രസിഡന്റ്) മോഹന്‍ദാസ് (വൈസ് പ്രസിഡന്റ്) ഷാഹുല്‍ ഹമീദ് (സെക്രട്ടറി), നാസര്‍ പുത്തന്‍പുരോഗതി (ജോയിന്റ് സെക്രട്ടറി) ഷാനവാസ് വിരുശേരി(ഖജാഞ്ചി) എ അഫീദ്, റഫീഖ് അമ്പനാകുളങ്ങര (കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it