Flash News

കഠ്‌വ കേസ്; പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്: പത്താന്‍കോട്ട് കോടതി

പത്താന്‍കോട്ട്: കഠ്‌വയില്‍ എട്ടുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട കേസില്‍ കുട്ടിയാണെന്ന് അവകാശപ്പെട്ട പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നു പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതിന്റെ റിപോര്‍ട്ട് കോടതി സ്വീകരിച്ചു. പ്രതിയായ പ്രവീണ്‍കുമാര്‍ എന്ന മന്നുവിന് 20 വയസ്സിലേറെ പ്രായമുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയെന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ കെ ചോപ്ര അറിയിച്ചു.
മന്നുവിനെ പ്രായപൂര്‍ത്തിയായ പ്രതിയായി കണക്കാക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ട് ജഡ്ജി തജ്‌വീന്ദര്‍ സിങ് വ്യക്തമാക്കി.
വിചാരണക്കോടതി വിധിയെ ഉടന്‍ സുപ്രിംകോടതിയി ല്‍ ചോദ്യം ചെയ്യുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ കെ സാഹ്‌നി പറഞ്ഞു.
ജമ്മുകശ്മീര്‍ പോലിസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഈ ആഴ്ചയാണ് മെഡിക്കല്‍ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മന്നുവിന്റെ പ്രായം തെളിയിക്കുന്ന പരിശോധന നടത്താന്‍ കോടതി നേരത്തേ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിയാണെന്ന് അവകാശപ്പെട്ട മറ്റൊരു പ്രതിയുടെ പ്രായത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തി ല്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹരജി ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മന്നു അടക്കം ഏഴു പ്രതികളുടെ വിചാരണ പത്താന്‍കോട്ട് കോടതിയിലും എട്ടാം പ്രതിയുടെ വിചാരണ കഠ്‌വയിലെ ജുവനൈല്‍ കോടതിയിലുമാണ് നടക്കുന്നത്
Next Story

RELATED STORIES

Share it