Flash News

കഠ്‌വാ സംഭവം: പശ്ചാതാപമായി ശയനപ്രദക്ഷിണം നടത്താനെത്തിയവരെ യുവമോര്‍ച്ച തടയാന്‍ ശ്രമിച്ചു

കഠ്‌വാ സംഭവം: പശ്ചാതാപമായി ശയനപ്രദക്ഷിണം നടത്താനെത്തിയവരെ യുവമോര്‍ച്ച തടയാന്‍ ശ്രമിച്ചു
X


കണ്ണൂര്‍: കഠ്‌വായില്‍ ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപെടുത്തിയ സംഭവത്തില്‍ പ്രതീകാത്മകമായി പ്രായശ്ചിത്തം ചെയ്യാനെത്തിയ എഴുത്തുകാരനെ യുവ മോര്‍ച്ച തടഞ്ഞു.സംഭവത്തിന് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയ എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിശ്വാസം വ്രണപ്പെടുത്തുന്നതാണ് നടപടി എന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.
ദൈവത്തിനെ പ്രസാദിപ്പിക്കാനായി ഒരു വ്യക്തി പ്രാര്‍ത്ഥനയോടെ ചെയ്യുന്ന ശയനപ്രദക്ഷിണം പത്രസമ്മേളനം നടത്തി കൊട്ടിഘോഷിച്ച് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്. രാമനുണ്ണി ജമായത്ത് ഇസ്ലാമിന്റെ സഹയാത്രികനാണെന്നും ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.എന്നാല്‍ താന്‍ എല്ലാ ആചാരങ്ങളും പാലിക്കുന്നുണ്ടെന്നും, മതവികാരങ്ങളൊന്നും വൃണപെടില്ലെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ് ക്ഷേത്ര കുളത്തില്‍ കുളിച്ച് കയറി രാമനുണ്ണി ശയമപ്രദക്ഷിണം തുടരുകയായിരുന്നു.
സംഭവത്തില്‍ പശ്ചാതാപമെന്നോണം ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം ശയനപ്രദക്ഷിണം നടത്തുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. ഹിന്ദു വിശ്വാസികളുടെ പ്രാര്‍ത്ഥനാ സ്ഥലത്തുവെച്ച് ഒരു മുസ്ലീം പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരേ എല്ലാ ഹിന്ദു മത വിശ്വാസികളും രംഗത്തെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്
Next Story

RELATED STORIES

Share it