Flash News

കഠ്‌വയെക്കുറിച്ച് മിണ്ടിയാല്‍ ശുജാഅത്തിന്റെ ഗതി വരും: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണിയുമായി ബിജെപി എംഎല്‍എ

കഠ്‌വയെക്കുറിച്ച് മിണ്ടിയാല്‍ ശുജാഅത്തിന്റെ ഗതി വരും: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണിയുമായി ബിജെപി എംഎല്‍എ
X


ശ്രീനഗര്‍: കശ്മീരിലെ മാധ്യമപ്രവര്‍കര്‍ക്കെതിരേ വധഭീഷണിയുമായി ബിജെപി എംഎല്‍എ. കത്വ സംഭവം മാന്യമായി റിപോര്‍ട്ട് ചെയ്തില്ലെങ്കില്‍ കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതി മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്നാണ് ബിജെപി നേതാവും എംഎല്‍എയുമായ ചൗധരി ലാല്‍ സിങ് ഭീഷണിപ്പെടുത്തിയത്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചൗധരി ലാല്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിനെതുടര്‍ന്ന് ഇയാളെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയിരുന്നു.
കത്വ സംഭവത്തില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് വാര്‍ത്തകളെ കൈകാര്യം ചെയ്തതെന്ന് ചൗധരി ആരോപിച്ചു. കഠ്‌വ കേസില്‍ സത്യത്തിന് നിരക്കാത്തത് എഴുതിയാല്‍ ബുഖാരിയുടെ ഗതി വരുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങള്‍ എന്തൊക്കെയാണ് കത്വ സംഭവത്തില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എംഎല്‍എ പറഞ്ഞു.
എങ്ങനെയണ് മാധ്യമ പ്രവര്‍ത്തനം ചെയ്യേണ്ടതെന്നും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞുകൊടുക്കാം. നിങ്ങളിലാരെങ്കിലും ബഷാറത്തിനെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന് പരിധികള്‍ നിശ്ചയിക്കണമെന്നും അങ്ങനെ നിങ്ങളുടെ സാഹോദര്യം സംരക്ഷിക്കാമെന്നും ചൗധരി ലാല്‍ പറഞ്ഞു.
റൈസിംഗ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന ഷുജാഅത്ത് ബുഖാരിയെ ജൂണ്‍ 14നാണ് വെടിവച്ച് കൊന്നത്. ബി.ജെ.പി - പി.ഡി.പി മന്ത്രിസഭയിലെ അംഗമായിരുന്ന ബഷാറത്ത് ബുഖാരിയുടെ സഹോദരനാണ് ഷുജാഅത്ത്. അതേസയമം, പ്രസ്താവനയ്ക്ക് എതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ കൊലപാതകത്തെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമായി ഗുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it