malappuram local

കഠ്‌വയിലെ പെണ്‍കുട്ടിയുടെ പേര് പ്രദര്‍ശിപ്പിച്ച യുവാവിനെതിരേ പോലിസ് കേസെടുത്തു

എടക്കര: ജമ്മു കശ്മീരിലെ കഠ്‌വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചതിന് പോത്തുകല്ല് പോലിസ് ഒരാള്‍ക്കെതിരേ കേസെടുത്തു. പോത്തുകല്ല് സ്വദേശി ജഹാംഗീറിനെതിരെയാണ് കേസ്. ഇയാള്‍ ഹൈക്കോടതിയിലെ അഭിഭാഷകനാണെന്ന് പറയുന്നു.
ഇത് സംബന്ധിച്ചും പോലിസ് അന്വേഷണം നടത്തുമെന്നും ഇയാള്‍ ഒളിവിലാണെന്നും പോത്തുകല്ല് എസ്‌ഐ ദിജേഷ് അറിയിച്ചു. ജഹാംഗീര്‍ ആമിന റസാഖ് എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് പേജുള്ളത്. കുട്ടിയുടെ പേര് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദമെന്നും ആവശ്യമായവര്‍ക്ക് നിയമസഹായം നല്‍കുമെന്നും പ്രചരിപ്പിച്ചതായും എസ്‌ഐ അറിയിച്ചു. വാട്ട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ നിലമ്പൂര്‍ മേഖലയില്‍ അറുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാമായി അറുപതോളം മൊബൈല്‍ ഫോണുകളും പോലിസ് പിടിച്ചെടുത്തു. ഇരയായ പെണ്‍കുട്ടിയുടെ പേര് പ്രദര്‍ശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയവര്‍ക്കും വാഹനം തടഞ്ഞവര്‍ക്കുമെതിരേ എടുത്ത കേസുകളില്‍ പ്രതികള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യമനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it