Flash News

കഠുവ കേസ്: പ്രതി വ്യാജരേഖ സമര്‍പ്പിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

കഠുവ കേസ്: പ്രതി വ്യാജരേഖ സമര്‍പ്പിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ട്
X


കശ്മീര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജരേഖ സമര്‍പ്പിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രതികളിലൊരാളായ വിശാല്‍ ജംഗോത്രയാണ് വ്യാജ തെളിവുണ്ടാക്കി സമര്‍പ്പിച്ചത്. ബലാത്സംഗം നടക്കുമ്പോള്‍ താന്‍ പരീക്ഷ എഴുതുകയായിരുന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് വിശാല്‍ വ്യാജരേഖയുണ്ടാക്കിയത്. എന്നാല്‍ പരീക്ഷാപേപ്പറിലേത് എന്ന് പറഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച ഒപ്പ് വിശാലിന്റേതല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശാലിന്റെ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുറ്റകൃത്യംകൃത്യം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് വിശാല്‍ ശ്രമിച്ചതെന്ന് കൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it