Idukki local

കട്ടപ്പന നഗരസഭയ്ക്ക് വീണ്ടും അവാര്‍ഡ് ്

കട്ടപ്പന: കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതിനുശേഷം വീണ്ടും അവാര്‍ഡുകള്‍ കട്ടപ്പനയെതേടി എത്തുന്നു. നഗരസഭയില്‍ രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച അര്‍ബന്‍ പി.എച്ച്.സിക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. നഗരസഭയില്‍ വികസന പിന്നാക്കാവസ്ഥയുള്ള വാഴവരയിലാണ് അര്‍ബന്‍ പിഎച്ച്‌സി പ്രവര്‍ത്തിക്കുന്നത്. ശുചിത്വ അനുബന്ധ സൗകര്യങ്ങളുടെ മികവാണ് ആശുപത്രിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കായകല്‍പ്പ അവാര്‍ഡ് ആണ് നഗരസഭ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. 50000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡായി ലഭിച്ചത്. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി  കെ കെ  ഷൈലജ ടീച്ചറില്‍ നിന്നും നഗരസഭക്ക്‌വേണ്ടി ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌മൈക്കിള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എമിലിചാക്കോ, കൗണ്‍സിലര്‍മ്മാരായ ബെന്നി കുര്യന്‍, റെജികൊട്ടയ്ക്കാട്ട്, ഗിരീഷ്മാലിയില്‍, എല്‍സമ്മ കലയത്തിനാല്‍, എന്‍യുഎച്ച്എം ഡിപിഎം ഡോ. സുജിത് കുമാരന്‍, എന്‍യുഎച്ച്എം കോര്‍ഡിനേറ്റര്‍ സോണിമോന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസീദ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
വി എസ് ശിവകുമാര്‍ എംഎ ല്‍എ അദ്ധ്യക്ഷത വഹിച്ചു.  വനം മന്ത്രി കെ രാജു, റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, ഹെല്‍ത്ത് ഡയറക്ടര്‍, പങ്കെടുത്തു. അവാര്‍ഡ് നേടിയ ആശുപത്രിജീവനക്കാരെ 27ന് അര്‍ബന്‍ പിഎച്ചസിയില്‍ നടക്കുന്ന ചടങ്ങില്‍  ആദരിക്കും.
Next Story

RELATED STORIES

Share it