Idukki local

കട്ടപ്പനയും തൊടുപുഴയും ഇഞ്ചോടിഞ്ച്

മുണ്ടിയെരുമ: റവന്യൂ സ്‌കൂള്‍ കലോല്‍സം മൂന്നാംദിനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കട്ടപ്പന, തൊടുപുഴ ഉപജില്ലകള്‍ ഇഞ്ചോടിഞ്ചുപോരാട്ടത്തിലാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇതുവരെയുള്ള റിസല്‍റ്റുകള്‍ പുറത്തുവന്നപ്പോള്‍ രണ്ടുപോയിന്റുകളുടെ വ്യത്യാസമേയുള്ളൂ.
കട്ടപ്പന 215, തൊടുപുഴ 213. മൂന്നാംസ്ഥാനത്ത് അടിമാലിയാണ് 204. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ 198 പോയിന്റുമായി മുന്നിലുണ്ട്. 195 പോയിന്റെടുത്ത കട്ടപ്പന രണ്ടാമതുണ്ട്. നെടുങ്കണ്ടത്തിനാണ് മൂന്നാംസമ്മാനം, 179. യുപിയില്‍ കട്ടപ്പനയാണ് മുന്നില്‍ 91 പോയിന്റ്. രണ്ടാംസ്ഥാനത്ത് നെടുങ്കണ്ടവും തൊടുപുഴയുമുണ്ട്, 84 പോയിന്റ്. അടിമാലിയാണ് തൊട്ടുപിന്നില്‍ 83 പോയിന്റ്.
ഹയര്‍ സെക്കന്‍ഡറിയിലെ 94 ഇനങ്ങളില്‍ 46 എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ 68 പോയിന്റോടെ കുമാരമംഗലം എംകെഎന്‍എം എച്ച്എസ് ആണ് മുമ്പില്‍.
58 പോയിന്റ് സ്വന്തമാക്കി കൂമ്പന്‍പാറ ഫാത്തിമ മാതയാണ് രണ്ടാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആകെയുള്ള 85 ഇനങ്ങളില്‍ 41 ഇനം പൂര്‍ത്തീകരിച്ചു. സ്‌കൂളുകളില്‍ കുമ്പന്‍പാറ ഫാത്തിമമാത 51 പോയിന്റോടെയും കട്ടപ്പന ഓസാനം 48 പോയിന്റോടെയും മുന്നിട്ട് നില്‍ക്കുന്നു. യുപി വിഭാഗത്തില്‍ ആകെയുള്ള 36 ല്‍ 21 ഇനവും പൂര്‍ത്തീകരിച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ 26 പോയിന്റുമായും മൂലമറ്റം സെന്റ് ജോര്‍ജ് 25 പോയിന്റുമായും മുന്നില്‍ നില്‍ക്കുന്നു. കലോത്സവം രണ്ട് ദിനങ്ങള്‍ പിന്നി വിവിധ ഉപജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ച് മേഖലയിലെ പല ഉപജില്ലകളും ശക്തമായ പോരാട്ടവുമായി മുന്‍ നിരയിലുണ്ട്. ഏതാനും പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് വിവിധ ഉപജില്ലകള്‍ തമ്മിലുള്ളത്.
Next Story

RELATED STORIES

Share it