Idukki local

കട്ടപ്പനയില്‍ മുനിസിപ്പല്‍ പാര്‍ക്ക് നിര്‍മാണം ഉടന്‍

കട്ടപ്പന: ജില്ലയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയായ കട്ടപ്പനയുടെ ചിരകാല സ്വപ്‌നമായ മുനിസിപ്പല്‍ പാര്‍ക്ക് നിര്‍മാണം ആരംഭിക്കുന്നു. മുന്‍ എംഎല്‍എയും കട്ടപ്പന ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും ഹൗസിങ് ബോ ര്‍ഡ് ചെയര്‍മാനുമായിരുന്ന വി ടി സെബാസ്റ്റ്യന്റെ സ്മരണാര്‍ഥമാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിന്റെ കട്ടപ്പന ഇടുക്കി കവല ബൈപ്പാസ് റോഡിലുള്ള 2.43 ഏക്കര്‍ സ്ഥലത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം ചെലവഴിച്ച് ഹൗസിങ് ബോര്‍ഡ് പാര്‍ക്ക് നിര്‍മിച്ച് കട്ടപ്പന മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പാര്‍ക്കിന്റെ നടത്തിപ്പും മേല്‍നോട്ട ചുമതലയും കട്ടപ്പന മുനിസിപ്പാലിറ്റിക്കാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഒഴിവു സമയങ്ങള്‍ ചെലവഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും.
പദ്ധതിയുടെ പ്രഖ്യാപനം ജനുവരി ഒമ്പതിന് കട്ടപ്പനയില്‍ ചേരുന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ നടത്തും. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോണി കുളംപള്ളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണപിള്ള, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it