wayanad local

കടുവ ആടുകളെ ആക്രമിച്ചുകൊന്നു



നായ്‌ക്കെട്ടി: കടുവ ആടുകളെ ആക്രമിച്ചുകൊന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ വനാന്തര ഗ്രാമമായ പാമ്പുംകൊല്ലി കോളനിയിലെ കുഞ്ഞന്റെ മൂന്ന് ആടുകളെയാണ് കടുവ കടിച്ചുകൊന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. കുഞ്ഞന്റെ വീടിനു സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് കടുവ ആക്രമിച്ചത്. ആട്ടിന്‍കൂട്ടില്‍ നിന്നു ബഹളം കേട്ട് ഭാര്യ ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ കടുവ ചാടിയോടുന്നതാണ് കണ്ടതെന്നു കുഞ്ഞന്‍ പറഞ്ഞു. കൂട്ടില്‍ 10 ആടുകളാണ് ഉണ്ടായിരുന്നത്. വന്യമൃഗശല്യം കാരണം കൃഷിയിറക്കാന്‍ പറ്റാത്തതിനാല്‍ കാലിവളര്‍ത്തിയാണ് ഇവിടെയുള്ളവര്‍ ഉപജീവനം മുന്നോട്ടുകൊണ്ടുപോവുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it