Kottayam Local

കടുവാമൂഴി ബസ്സ്റ്റാന്റ് തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഈരാറ്റുപേട്ട: കടുവാമുഴിയിലെ ബസ്സ്റ്റാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവായി. അടുത്ത നവംബര്‍ അഞ്ചിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് കേ ാട്ടയം റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട അതോറിറ്റിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2014 മാര്‍ച്ച് മൂന്നിന് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാന്റ് ആറുമാസത്തോളം ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. ഈരാറ്റുപേട്ട വഴി സര്‍വീസ് നടത്തുന്ന എല്ലാബസ്സുകളും സ്റ്റാന്റില്‍ എത്തണമെന്ന പ്രാദേശവാസികളുടെ ആവശ്യം അംഗീകരിക്കാത്തതാണ് പ്രവര്‍ത്തനം നിലയ്ക്കാ ന്‍ ഇടയാക്കിയത്. 2014 നവംബര്‍ ആറിന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്റ്റാന്റിന് അംഗീകാരം നല്‍കിയിരുന്നു.
പഴയബസ് സ്റ്റാന്റ് കൂടി പൂര്‍ണമായി നിലനിര്‍ത്തി കടുവാമുഴി സ്റ്റാന്റ് പ്രവര്‍ത്തിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. ഇതിന് വിരുദ്ധമായുള്ള ആര്‍ടിഎയുടെ ഉത്തരവിനെതിരെ പഞ്ചായത്ത് സെക്രട്ടറി ഹരജി സമര്‍പ്പിച്ചിരുന്നു.
ഇതുമൂലം ബസ് സ്റ്റാന്റ് പ്രവര്‍ത്തനം വൈകുന്നതിനെതിരെ രണ്ടാം വാര്‍ഡ് ഗ്രാമപ്പഞ്ചായത്തംഗം പി പി ബഷീറിന്റെ നേതൃത്വത്തില്‍ പി പി അബ്ദുല്‍ഷുക്കൂര്‍ ,കെ ഇ റഷീദ്, എസ് എം മുഹമ്മദ് കബീര്‍, എം പി ബഷീര്‍, ബിന്‍സ് എബ്രാഹം, ഹാരിസ് മുഹമ്മദ് എന്നിവര്‍ അഡ്വ. അനില്‍കുമാര്‍ മുഖാന്തരം ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന ടൗണ്‍ സ്റ്റാന്റിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിനാണ് കടുവാമുഴിയില്‍ പുതിയ സ്റ്റാന്റിന് ശ്രമം തുടങ്ങിയത്.
ഇതിന് 15 വര്‍ഷം മുമ്പ് സ്ഥലം ഏറ്റെടുത്തെങ്കിലും പ്രാഥമിക ജോലി ആരംഭിച്ചത് തന്നെ വര്‍ഷങ്ങള്‍ വൈകിയാണ്. ഗ്രാമപ്പഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍ എത്തുന്ന എല്ലാ ബസ്സുകളും കടുവാമുഴി സ്റ്റാന്റില്‍ വരണമെന്ന് ആര്‍ടിഒ ബോര്‍ഡ് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ ടൗ ണ്‍ സ്റ്റാന്റ് നിലനിര്‍ത്തണമെന്നാവശ്യവുമായി പഞ്ചായത്ത് ഭരണനേതൃത്വവും ടൗണിലെ വ്യാപാരികളും രംഗത്തുവന്നു. ഈരാറ്റുപേട്ടയില്‍ നിന്നും പുറപ്പെടുന്ന തൊടുപുഴ കാഞ്ഞിരപ്പള്ളി റൂട്ടുകളിലെ ബസ്സുകള്‍ പാര്‍ക്കുചെയ്യുന്നത് സംബന്ധിച്ച് ധാരണയില്‍ എത്താന്‍ രാഷ്ടീയനേതൃത്വത്തിനായില്ല.
കടുവാമുഴി സ്റ്റാന്‍ഡില്‍ ബസ്സുകള്‍ എത്തുന്നതിന് ഉടമകള്‍ കൂടുതല്‍ ചാര്‍ജും ആവശ്യപ്പെട്ടിരുന്നു. ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കടുവാമുഴി സ്റ്റാന്‍ഡില്‍ എല്ലാബസ്സുകളും എത്താനും തൊടുപുഴ റൂട്ടിലെ എല്ലാബസ്സുകളും ഇവിടെ പാര്‍ക്കുചെയ്യാനും അധികാരികള്‍ നടപടിസ്വീകരിക്കണമെന്ന് കോ ണ്‍ഗ്രസ് വടക്കേക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it