wayanad local

കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു



കാട്ടിക്കുളം: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട വനമേഖലയോട് ചേര്‍ന്നുള്ള അപ്പപ്പാറ ചക്കിണി കോളനിയിലെ മധുവിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളനിക്ക് സമീപമുള്ള വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ ശരീരത്തിന്റെ പിന്‍ഭാഗം കടുവ ഭക്ഷിച്ച നിലയിലാണ്. വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it