wayanad local

കടുവയുടെ ആക്രമണത്തില്‍ മൂരിക്കുട്ടന്‍ ചത്തു

സുല്‍ത്താന്‍ ബത്തേരി: കടുവയുടെ ആക്രമണത്തില്‍ വീണ്ടും വളര്‍ത്തുമൃഗം ചത്തു. ഇന്നലെ വൈകീട്ട് വടക്കനാട് പച്ചാടി കല്യാടിക്കല്‍ ടോമിയുടെ മൂരിക്കുട്ടനെയാണ് കടുവ കൊന്നത്. വീടിനോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കെട്ടിയിട്ടതായിരുന്നു. ഇതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കടുവ മൂരിക്കുട്ടനെ ആക്രമിക്കുന്നതു കണ്ട ടോമി ബഹളം വച്ചെങ്കിലും കടുവ പിടിവിട്ടില്ല.
പിന്നീട് വടിയുമായി ഓടിയടുത്തപ്പോഴാണ് മൂരിക്കുട്ടന്റെ കഴുത്തിലെ പിടിവിട്ട് കടുവ കാട്ടിലേക്ക് മറഞ്ഞതെന്നു ടോമി പറഞ്ഞു. വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന്്് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടുന്നതിന്നായി സ്ഥലത്ത് കൂട് സ്ഥാപിച്ചു. ഒരാഴ്ച മുമ്പ് ടോമിയുടെ 70,000 രൂപ വിലയുള്ള എട്ടു മാസം ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഇന്നലെ വീണ്ടും മൂരിക്കുട്ടനെ കൊന്നത്്. അതേസമയം, ഇന്നലെ വൈകീട്ട് വള്ളുവാടിയിലും കടുവയുടെ ആക്രമണമുണ്ടായി. പ്രദേശവാസി ഗോപിയുടെ പോത്തിനെ കടുവ ആക്രമിച്ച് കൊന്നു.കുപ്പാടി ഭാഗത്ത്് വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ തന്നെയാണ് വടക്കനാട് പച്ചാടിയില്‍ മൂരിക്കുട്ടനെ ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കുപ്പാടിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ ദൂരമേ പച്ചാടിയിലേക്കുള്ളൂ. ഇന്നലെ രാവിലെ കടുവ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡ് മുറിച്ചുകടന്ന്് ഈ ഭാഗത്തേക്ക് നീങ്ങുന്നതു വനപാലകര്‍ കണ്ടിരുന്നു.
ഇവര്‍ കടുവയെ പിന്തുടരുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ പത്തിലേറെ വളര്‍ത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. കുപ്പാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പശുക്കളെയാണ് കടുവ കൊന്നത്. ഒരാഴ്ച മുമ്പ്്് മണല്‍വയല്‍ കോളനിയില്‍ മൂന്ന് ആടുകളെയും പശുവിനെയും കൊന്നു. പച്ചാട് പഴേരി ഭാഗത്ത് ഒരാഴ്ചയ്ക്കിടെ രണ്ടു പശുക്കളെയും മൂന്നു പോത്തുകളെയും കടുവ കൊന്നിരുന്നു.
Next Story

RELATED STORIES

Share it