World

കടുവക്കുഞ്ഞുങ്ങളുടെ മൃതദേഹം: മൂന്നു ബുദ്ധസന്യാസികള്‍ അറസ്റ്റില്‍

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രത്തില്‍നിന്നു കടുവക്കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ക്ഷേത്രത്തിനെതിരേ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം അറിയിച്ചു. കാഞ്ചനാബുരി പ്രവിശ്യയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ കടുവാക്ഷേത്രത്തില്‍ നിന്നാണ് ഒരു കരടിയുടേയും 40 കടുവക്കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങളും മറ്റു ജീവികളുടെ ശരീരാവശിഷ്ടങ്ങളും ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
അതിനിടെ മൃഗത്തൊലിയും പല്ലുകളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു ബുദ്ധസന്ന്യാസികളെ പോലിസ് അറസ്റ്റ് ചെയ്തു. കടുവകളുടെ തൊലിയും പല്ലുകളും വാഹനത്തില്‍ കയറ്റി ക്ഷേത്രത്തിനു പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് വന്യജീവി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
കാഞ്ചനാബുരിയിലെ കടുവാക്ഷേത്രം കേന്ദ്രമാക്കി അനധികൃതമായി കടുവകളെയും മറ്റു വന്യജീവികളെയും കള്ളക്കടത്ത് നടത്തുന്നതായി വന്യജീവി വിഭാഗം ആരോപിച്ചു.
Next Story

RELATED STORIES

Share it