Cricket

കടുവകളെ വേട്ടയാടി വീഴ്ത്താന്‍ രോഹിതും സംഘവും

കടുവകളെ വേട്ടയാടി വീഴ്ത്താന്‍ രോഹിതും സംഘവും
X




കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോടേറ്റ അഞ്ച് വിക്കറ്റ് തോല്‍വിയുടെ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങാനുറച്ചാവും ബംഗ്ലാദേശ് ഇറങ്ങുക.ബൗളിങ് നിരയാണ് ഇന്ത്യയുടെ പ്രധാന തലവേദന. സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബൂംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിച്ചു നില്‍ക്കുന്നു. യുവതാരങ്ങളായ ശര്‍ദുല്‍ ഠാക്കൂറും ജയദേവ് ഉനദ്ഘട്ടും ലങ്കയ്‌ക്കെതിരേ നന്നായി തല്ലുവാങ്ങിക്കൂട്ടിയിരുന്നു. സ്പിന്‍ ബൗളിങില്‍ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. യുവതാരങ്ങളായ വാഷിങ്ടണ്‍ സുന്ദര്‍ തരക്കേടില്ലാത്ത പ്രകടനമാണ് ആദ്യ മല്‍സരത്തില്‍ പുറത്തെടുത്തത്.ബാറ്റിങ് കരുത്തില്‍ ഇന്ത്യക്കാണ് ആധിപത്യമെങ്കിലും സ്ഥിരതയില്ലായ്മ തിരിച്ചടിയാവുന്നു. മധ്യനിരയില്‍ റിഷഭ് പാന്തിന് പകരം കെ എല്‍ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത.
അതേ സമയം കരുത്തുറ്റ താരനിരയുമാണ് ബംഗ്ലാദേശ് എത്തുന്നത്. സൂപ്പര്‍ താരങ്ങളായ തമിം ഇക്ബാല്‍,സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മുഷ്ഫിഖര്‍ റഹിം,മുസ്തഫിസുര്‍ റഹ്മാന്‍ തുടങ്ങിയവരെല്ലാം ബംഗ്ലാദേശ് നിരയില്‍ കളിക്കുന്നുണ്ട്. അതേ സമയം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it