wayanad local

കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു

മാനന്തവാടി: രാജ്യത്തെ ഇതരസംസ്ഥാനങ്ങള്‍ക്കൊപ്പം ജില്ലയിലും കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തുന്ന നാലാമത് സര്‍വേയുടെ ഭാഗമായിട്ടാണ് ജില്ലയിലെ മൂന്ന് വനം സെക്ഷനുകളില്‍ ഇന്നലെ മുതല്‍ സര്‍വേ ആരംഭിച്ചത്. 2014 ല്‍ നടന്ന കണക്കെടുപ്പില്‍ കേരളത്തില്‍ കണ്ടെത്തിയ 136 കടുകളില്‍ 45 എണ്ണവും വയനാട്ടില്‍ നിന്നായിരുന്നു. രാജ്യത്ത് ഏറ്റവുമധികം കടുവകളെ കണ്ടെത്തിയ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ തോല്‍പ്പെട്ടി വന്യജീവിസങ്കേത്തിലാണ് കടുവകള്‍ കൂടുതലായുണ്ടായിരുന്നത്. ജില്ലയില്‍ വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ 23, നോര്‍ത്ത് വയനാട് വിഭാഗത്തില്‍ 21, സൗത്ത് വയനാട് വിഭാഗത്തില്‍ 19 എന്നിങ്ങനെ 63 ബ്ലോക്കുകളാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. ഒരു ബ്ലോക്കില്‍ പരിശീലനം ലഭിച്ച മൂന്ന് വനം വകുപ്പ് ജീവനക്കാര്‍ വീതമാണ് സ ര്‍വേ നടത്തുന്നത്. സര്‍വേയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ വനത്തിനുള്ളില്‍ താമസിച്ചു കൊണ്ടുള്ള തിരച്ചിലാണ് നടത്തുന്നത്. 400 മീറ്റര്‍ മുതല്‍ 1800 മീറ്റര്‍ പരിധിയിലുള്ള കടുവകളുടെ സാനിധ്യം കാല്‍പാടുകള്‍, കാഷ്ടം, മരത്തിലും മണ്ണിലും മാന്തിയ പാട്ടുകള്‍ എന്നിവയാണ് നേരിട്ട് പരിശോധിക്കുന്നത്.
Next Story

RELATED STORIES

Share it