Idukki local

കടുവകളുടെ കണക്കെടുപ്പിനുള്ള കാമറ വീണ്ടും മോഷണം പോയി ; ഇതുവരെ കാണാതായത് ഏഴെണ്ണം



തൊടുപുഴ: വെണ്‍മണി വനത്തിനുള്ളില്‍ കടുവകളുടെ കണക്കെടുപ്പിനായി വനംവകുപ്പ് സ്ഥാപിച്ച കാമറകളില്‍ ഒന്ന് കാണാതായി. തൊടുപുഴ ഡിവിഷന് കീഴില്‍ വേളൂര്‍ വനത്തിലെ പാലപ്രാവില്‍ നിന്നാണ് കഴിഞ്ഞ ദിവസം കാമറ കാണാതായത്. ഇത് സംബന്ധിച്ച് കഞ്ഞിക്കുഴി പോലിസ് കേസ് എടുത്തിട്ടുണ്ട്. സാധാരണ എതിര്‍വശങ്ങളിലായി രണ്ട് കാമറകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇവിടെ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചിരുന്നത്. സംഭവത്തില്‍ വനംവകുപ്പും കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ 27ന് കഞ്ഞിക്കുഴി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തന്നെ മക്കുപള്ളി വനത്തില്‍ നിന്നും രണ്ട് കാമറകള്‍ കാണാതായിരുന്നു. 25ന് കുളമാവ് വലിയമാവ് മേഖലയില്‍ നിന്നും രണ്ട് കാമറകള്‍ പോയിരുന്നു. 17 ന് മറയൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന ആനമുടി ഷോല പാര്‍ക്കിലെ പെരുഞ്ചോലയി ല്‍ നിന്നും 2 കാമറകള്‍ മോഷണ ം പോയിരുന്നു. വിവിധ കേസുകളിലായി ഇതുവരെ നാല് കേസുകള്‍ എടുത്തുകഴിഞ്ഞു. മറയൂര്‍, കുളമാവ്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് യാതൊരുവിധ പുരോഗതിയുമില്ല. 25000 രൂപ വീതം വിലവരുന്ന കാമറകളാണ് മോഷണം പോയിരിക്കുന്നത്. മോഷണം തുടര്‍ക്കഥയാകുമ്പോഴും നായാട്ട് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അന്വേഷണത്തില്‍ കാര്യമായ സഹായം ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. മാസത്തില്‍  ഒരു തവണ മാത്രമാണ് കാമറകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇതുവരെ സംശയാസ്പതമായ ഒന്നും കണ്ടെത്താനായില്ലെന്നുമാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. കാമറക്കുള്ളില്‍ തന്നെയുള്ള മെമ്മറി കാര്‍ഡിലാണ് വിവരങ്ങള്‍ പതിയുന്നത്. ഇത്തരത്തില്‍ ഫോട്ടോ പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടവരാവാം കാമറ മോഷ്ടിച്ചതെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it