Flash News

കടുത്ത വേനല്‍; ജോലിസമയം പുനക്രമീകരിച്ചു

കടുത്ത വേനല്‍; ജോലിസമയം പുനക്രമീകരിച്ചു
X
_heat-Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരവെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 30 വരെ ജോലിസമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവു പുറപ്പെടുവിച്ചു. ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ എട്ടുമണിക്കൂറായി നിജപ്പെടുത്തി. പകല്‍ ഷിഫ്റ്റില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ വിശ്രമവേളയും രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും ഉത്തരവായി.
Next Story

RELATED STORIES

Share it