Alappuzha local

കടുത്ത വേനലില്‍ മണ്ണിര നശിക്കുന്നു : ജൈവവള യൂനിറ്റുകള്‍ പ്രതിസന്ധിയില്‍



അരൂര്‍: കടുത്തവേനലില്‍ മണ്ണിര ചത്തൊടുങ്ങിയതോടെ മണ്ണിരയുടെ സഹായത്തോടെ 21 വര്‍ഷമായി ജൈവവളം നിര്‍മ്മിക്കുന്ന എഴുപുന്നയിലെ വളം യൂനിറ്റുകള്‍ പ്രതിസന്ധിയിലായി.  എഴുപുന്നയിലെ തൊഴിലാളി കര്‍ഷക കൂട്ടായ്മയാണ് ടികെഎസാണ് വളംയൂനിറ്റുകള്‍ നടത്തി വന്നിരുന്നത്. ആലപ്പുഴ ജില്ലയിലെ സമുേദ്രാല്‍പന്ന മേഖലയില തൊഴില്‍ കുറഞ്ഞപ്പോള്‍ കയര്‍ ബോര്‍ഡിന്റെയും മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെയും  സഹകരണത്തോടെയാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള ജൈവവളം നിര്‍മ്മിക്കാന്‍ ടികെഎസ് തയ്യാറായത്. ഇതിലൂടെ രാസവളങ്ങളുടേയും രാസകീടനാശിനികളുടേയും ഉപയോഗം ഒരുപരിധിവരെ കുറയ്ക്കാന്‍ ഈ കര്‍ഷക കൂട്ടായ്മക്ക് സാധിച്ചിരുന്നു.സ്ത്രീ തൊഴിലാളികളാണ് യൂനിറ്റിന്റെ ഭരണ നേത്യത്വം ഏറ്റെടുത്തു നടത്തിയരുന്നത്. ഒരു വര്‍ഷം ആയിരം ടണ്‍ മണ്ണിരവളവും അത്ര തന്നേ ചകിരിച്ചോര്‍  വളവും മറ്റു വളയിനങ്ങളും നല്‍കിവന്നിരുന്നു.ചകിരിച്ചോര്‍ അരൂര്‍,ചന്തിരൂര്‍,എരമല്ലൂര്‍, എഴുപുന്ന, കോടംതുരുത്ത്,കുത്തിയതോട് പ്രദേശ—ങ്ങളിലെ വലിയ മാലിന്യ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ അവ ഉപയോഗിച്ച് ജൈവവളം നിര്‍മ്മിക്കാനും ഈ യൂനിറ്റ് മുന്നോട്ട് വന്നിരുന്നു. ഇവകൊണ്ട്‌ബെഡ് ഉണ്ടാക്കുകയും ഇതില്‍ ചാണകവും ഗോമൂത്രവും ചേര്‍ത്ത് കൂണ്‍ വിത്ത് വിതറുകയും  കൂണുകള്‍ വളര്‍ന്ന് അഴുകി  ചേര്‍ന്ന്  വളമാകുമ്പോള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയുമാിരുന്നു പദ്ധതി. ഇവ കൂടാതെ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളിലെ മീന്‍ അവശിഷ്ടങ്ങളും ചെമ്മീന്‍ തൊണ്ടും ഉണക്കി പൊടിച്ചും കുമ്മായം തയ്യാറാക്കിയും സംഘം നല്‍കി വന്നിരുന്നു.നഗര മാലിന്യങ്ങളൊന്നും ശേഖരിക്കാതെ പ്രാദേശീകമായി ലഭിക്കുന്ന പച്ചിലകളും പച്ചക്കറിവേസ്റ്റും ശേഖരിച്ചാണ് വളം നിര്‍മ്മിക്കുന്നത്.വീടുകളില്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച്  ഫിഷ് അമിനോയും വെര്‍മി വാഷും നിര്‍മ്മിച്ച് കുപ്പിയിലാക്കി നല്‍കുന്നു.ഇവ പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ നല്ല വിളവ് ലഭിക്കും. മണ്ണിരവളം നിര്‍മാണത്തിലൂടെ നാട്ടിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ട ജൈവവള യൂനിറ്റുകള്‍ പ്രതിസന്ധിയിലായിട്ടും ഇതിന്റെ പ്രയോജനം ലഭിച്ച ത്രിതല പഞ്ചായത്തോ മറ്റ് ഏജന്‍സികളോ സഹായത്തിനെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it