kannur local

കടുത്ത വേനലില്‍ കൈപൊള്ളി വ്യാപാര മേഖല

തലശ്ശേരി: കടുത്ത വേനല്‍ തലശ്ശേരിയിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ചു. ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്ഥാപനങ്ങളില്‍ കച്ചവടം ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഹോട്ടല്‍, ബേക്കറി, പച്ചക്കറി, പലചരക്ക്, ടെക്‌സ്‌റ്റെയില്‍, ജ്വല്ലറി, തട്ടുകടകള്‍ തുടങ്ങിയ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും വ്യാപാരം കുറഞ്ഞു.
രാവിലെ ഏഴോടെ ഉണരുന്ന നഗരം 10ഓടെ തന്നെ ഏതാണ്ട് നിശ്ചലമാവുകയാണ്. നേരത്തെ രാവിലെയും വൈകീട്ടുമാണ് വ്യാപാര സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടന്നിരുന്നത്. എന്നാല്‍ വേനല്‍ ആരംഭിച്ചതോടെ രാവിലെയും വൈകീട്ടും ഉണ്ടാകാറുള്ള പതിവ് കച്ചവടം പോലുമില്ല. പൊരിവെയിലില്‍ വഴിയോര കച്ചവടക്കാരും പ്രതിസന്ധിയിലായി.
വീട്ടാവശ്യത്തിന് എല്ലാ ദിവസവും വാങ്ങിയിരുന്ന സാധന സാമഗ്രികള്‍ കടുത്ത ചൂട് കാരണം പുറത്തിറങ്ങാന്‍ കഴിയാതെ ജനം ആഴ്ചയില്‍ ഒരുതവണയായി വാങ്ങുന്ന അവസ്ഥയിലേക്ക് മാറി. നോട്ട് നിരോധനം, ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ കാരണങ്ങളാല്‍ പൊതുവെ സ്തംഭിച്ചുകിടന്നിരുന്ന വ്യാപാര മേഖലയ്ക്ക് കടുത്ത ആഘാതമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയത്.
കനത്ത വേനല്‍ച്ചൂട് സ്വകാര്യബസ് മേഖലയെയും ബാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലേക്കുള്ള ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിച്ചുരുക്കാന്‍ തുടങ്ങി. കായലോട്, പാനുണ്ട, കതിരൂര്‍ വഴി തലശ്ശേരിയിലേക്കും തലശ്ശേരിയില്‍നിന്ന് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ വഴി കൂത്തുപറമ്പ് ഭാഗത്തേക്കും പോവുന്ന ബസ്സുകളാണ് ഉച്ചയ്ക്ക് 12നു ശേഷം ട്രിപ്പുകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായത
Next Story

RELATED STORIES

Share it