palakkad local

കടുത്ത വേനലിലും ജലസമൃദ്ധിയില്‍ കൊക്കര്‍ണി അല്‍ഭുതമാവുന്നു

പാലക്കാട്: വേനലില്‍ ജില്ലയിലെ ജലാശയങ്ങലെല്ലാം വറ്റിവരളുമ്പോഴും നഗരത്തിലെ ജനവാസ മേഖലയിലെ കൊക്കര്‍ണി ജലസമൃദ്ധിയില്‍ അതിശയിപ്പിക്കുന്നു. പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ വിദ്യുത് നഗറിലെ കൊക്കര്‍ണിയാണ് എക്കാലത്തും നിറഞ്ഞുനില്‍ക്കുന്നത്.
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കൊക്കര്‍ണിയുടെ ദുരവസ്ഥയെപ്പറ്റി പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് കൊക്കര്‍ണിക്ക് പുതുജീവന്‍ നല്‍കിയത്. കോളനിയിലെ താമസക്കാരനായ രഘുവും സാമൂഹിക പ്രവര്‍ത്തകനായ സെയ്ത് പറക്കുന്നവുമാണ് കൊക്കര്‍ണിയുടെ ദുരവസ്ഥ പത്രമാധ്യമങ്ങളിലെത്തിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിച്ചതും.
ഒരു വര്‍ഷം മുമ്പ് കോളനി അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന കൊക്കര്‍ണിയുടെ ചുറ്റുമതിലുകള്‍ പ്ലാസ്റ്ററിങ് നടത്തുകയും കിണറിനകത്തെ ചെടികളും പാഴ് വസ്തുക്കളും നീക്കി കിണറിന് ഇരുമ്പു വലയിടുകയും ചെയ്തിരുന്നു. കോളനിയില്‍ സദാസമയം മലമ്പുഴ വെള്ളം വരുന്നതിനാലും മിക്ക വീടുകളിലും കിണറും കുഴല്‍ക്കിണറുകളുമുള്ളതിനാല്‍ പ്രദേശവാസികള്‍ കൊക്കര്‍ണിയെ കാര്യമായി ആശ്രയിക്കാറില്ല.
ജില്ലയില്‍ മിക്കയിടങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും കൊക്കര്‍ണിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അഗ്്‌നിരക്ഷാ സേനക്ക് വെള്ളം നിറക്കാന്‍ കൊക്കര്‍ണിയെ ഉപയോഗപ്പെടുത്താനാവും.
Next Story

RELATED STORIES

Share it