kannur local

കടവരാന്തകളില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

കൂത്തുപറമ്പ്: ടൗണിലെ ചില കടവരാന്തകളില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. തലശ്ശേരി റോഡിലെ ഒരു ടെക്സ്റ്റയില്‍ ഷോപ്പിന്റെയും സമീപത്തെ കടകളുടെ വരാന്തകളിലുമാണ് രക്തപ്പാടുകള്‍ കണ്ടെത്തിയത്. ടെക്സ്റ്റയില്‍ ഷോപ്പിന്റെ തൂണിലും റോഡിലും രക്തംപറ്റിപ്പിടിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയോടെയാണ് രക്തപ്പാടുകള്‍ കണ്ടത്.
വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്‌ഐ കെ വി നിഷിത്തിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അടിപിടി നടന്നതാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് പോലിസ്. എന്നാല്‍ രാത്രിയായിട്ടും ഇതിനെ കുറിച്ച്  യാതൊരു വിവരവും ലഭിച്ചിട്ടില്ല. പരിക്കേറ്റവര്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികില്‍സയ്ക്കായി  എത്തിയിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it