Second edit

കടല്‍ ഭീഷണി

കടല്‍ ഭീഷണി
X
SECOND EDIT

ക്ഷോപലക്ഷം ജനങ്ങള്‍ക്കു ജീവനോപാധി നല്‍കുന്നതു കടലാണ്. സംസ്‌കാരങ്ങളുടെയും ജനപഥങ്ങളുടെയും ഉദയവും വളര്‍ച്ചയും കടലിനെ ആശ്രയിച്ചാണു നിലകൊണ്ടത്.
എന്നാല്‍ കടല്‍ ഭീഷണിയായി മാറുകയാണ്. ഭൂമിയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായി കടല്‍ ജലനിരപ്പ് അതി ശീഘ്രം കുതിച്ചുയരുകയാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനം തന്നെ കാരണം.
കടല്‍നിരപ്പ് എത്രമാത്രം ഉയര്‍ന്നേക്കാം എന്നതു സംബന്ധിച്ചു ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. കാരണം ആഗോള താപനം തടയുന്ന നടപടികള്‍ എത്രമാത്രം ഫലപ്രദമാവും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. പക്ഷേ, അടുത്ത ഒരു നൂറ്റാണ്ടില്‍ കടല്‍നിരപ്പ് ചുരുങ്ങിയതു മൂന്നടിയെങ്കിലും ഉയരും എന്നാണു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. അത് ഇരട്ടി വരെ ആയെന്നും വരും.
അങ്ങനെ വരുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. അമേരിക്കയില്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് ഏതാണ്ട് 13 ദശലക്ഷം ജനങ്ങളെ അവിടെ സമുദ്രതീരപ്രദേശങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നാണ്. ന്യൂയോര്‍ക്കും ന്യൂജഴ്‌സിയും പോലുള്ള തീരപ്രദേശ നഗരങ്ങളില്‍ ഇതിന്റെ ആഘാതം കനത്തതായിരിക്കും. ഏറ്റവും ചുരുങ്ങിയത് ഒരു ദശലക്ഷം ജനങ്ങളെയെങ്കിലും ഈ രണ്ടു നഗരങ്ങളില്‍ മാത്രം മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ അവസ്ഥ എന്താണ് എന്നതു സംബന്ധിച്ച കൃത്യമായ പഠനങ്ങള്‍ ലഭ്യമല്ല. പക്ഷേ, തീരത്തോടടുത്തു കഴിയുന്ന ജനങ്ങളുടെ ഭാവി ആശങ്കാജനകമാണെന്ന കാര്യത്തില്‍ സംശയമില്ല.
Next Story

RELATED STORIES

Share it