malappuram local

കടല്‍ പ്രക്ഷുബ്ദം ; തീരം പട്ടിണിയിലേക്ക്‌



പൊന്നാനി: കടല്‍ പ്രക്ഷുബ്ദമായതുമൂലം കടലില്‍ ഇറങ്ങാ ന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലയിലെ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പട്ടിണിയില്‍. കഴിഞ്ഞ ഒരാഴ്ചയായി തീരങ്ങളില്‍ കടല്‍ അസാധാരണായി പ്രക്ഷുബ്ദമായതാണ് മല്‍സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയത്. കാപ്പിരിരിക്കാട് മുതല്‍ ബേപ്പൂര്‍ വരെ കടല്‍ പ്രക്ഷുബ്ദയായതിനാല്‍ മല്‍സ്യ ബന്ധന യാനങ്ങള്‍ക്ക് കടലിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സാഹസപ്പെട്ട് പോകുന്നവര്‍ക്കാകട്ടെ കാര്യമായി മീനും ലഭിക്കുന്നില്ല. ഈ സീസണില്‍ ലഭിക്കേണ്ട അയലയും കൂന്തളും ചെറു ചെമ്മീനും പേരിന് മാത്രമാണ് ലഭിക്കുന്നത്. കടലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലായി. നോമ്പ് കാലമായതിനാല്‍ കനത്ത ചെലവുമാണ്. നിലവിലെ സാഹചര്യത്തില്‍ കുടുംബച്ചെലവിന് പണം കണ്ടെത്താനാവാത്ത ഗതികേടിലാണവര്‍.പരമ്പരാഗത മല്‍സ്യതൊഴിലാളികളാണ് പ്രധാനമായും  ദുരിതം അനുഭവിക്കുന്നത്. ഒപ്പം ഇത്തവണ ചാകരയുണ്ടാകാത്തതും കടലിന്റെ മക്കളെ പട്ടിണിയിലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it