കടല്‍മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതം കസ്റ്റംസ് പരിധിയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: കടല്‍മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതത്തെ കസ്റ്റംസ് പരിശോധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയതായി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍. ബ്രിക്‌സ് രാജ്യങ്ങളുമായുളള വാണിജ്യം പ്രോല്‍സാഹിപ്പിക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തീരപ്രദേശങ്ങളില്‍ വെസലുകളിലൂടെയുള്ള ചരക്കുഗതാഗതത്തിന് കസ്റ്റംസ് രേഖകള്‍ ആവശ്യമില്ല. കസ്റ്റംസ് നിയമത്തിന്റെ പരിധിയില്‍ നിന്നു കടല്‍ മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതത്തെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കോസ്റ്റല്‍ ബെര്‍ത്ത് ഉള്ള ഏത് തീരത്തും ഇനി മുതല്‍ ചരക്ക് നീക്കത്തിന് കസ്റ്റംസിന്റെ ഒരു വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കേണ്ടതില്ല. പകരം വെസലിലെ അഡൈ്വസ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതിയാവും. ഷിപ്പിങ് മന്ത്രാലയത്തിന്റെ സാഗര്‍മാല പദ്ധതിയുടെ ഭാഗമായാണ് കടല്‍ മാര്‍ഗമുള്ള ചരക്കുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാവുമെന്നും ചരക്കുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാവുമെന്നും ഡോ. രാഘവന്‍ പറഞ്ഞു.
കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഉദാരമാണ്. കയറ്റുമതിക്കുള്ള ക്ലിയറന്‍സ് 24 മണിക്കൂറിനുള്ളിലും ഇറക്കുമതിക്കുള്ള ക്ലിയറന്‍സ് 48 മണിക്കൂറിനുള്ളിലും ലഭ്യമാക്കാ ന്‍ കഴിയുന്നുണ്ട്. എങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങ ള്‍ പലതും ഇനിയും കൂടുത ല്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നും ഡോ. രാഘവന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it